റേഷന്‍ കാര്‍ഡ് ബിപിഎല്‍ ആക്കിയില്ല;റേഷനിംഗ് ഓഫിസിനു മുന്നില്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് വീട്ടമ്മയുടെ ആത്മഹത്യാ ശ്രമം

മട്ടാഞ്ചേരി കൊച്ചങ്ങാടി സ്വദേശിനി ഷംലത്ത്(31) ആണ് ഇന്ന് ഉച്ചയോടെയാണ് മട്ടാഞ്ചേരി റേഷനിംഗ് ഓഫിസിനുമുന്നില്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്

Update: 2020-10-01 10:39 GMT

കൊച്ചി:റേഷന്‍ കാര്‍ഡ് എപിഎല്‍ വിഭാഗത്തില്‍ നിന്നും ബിപിഎല്‍ വിഭാഗത്തിലേക്ക് മാറ്റാന്‍ അപേക്ഷ നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയാകാത്തതില്‍ പ്രതിഷേധിച്ച് മട്ടാഞ്ചേരി സിറ്റി റേഷനിംഗ് ഓഫിസിനു മുന്നില്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് വീട്ടമ്മയുടെ ആത്മഹത്യ ശ്രമം.മട്ടാഞ്ചേരി കൊച്ചങ്ങാടി സ്വദേശിനി ഷംലത്ത്(31) ആണ് ഇന്ന് ഉച്ചയോടെയാണ് മട്ടാഞ്ചേരി റേഷനിംഗ് ഓഫിസിനുമുന്നില്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്.ദേഹത്ത് മണ്ണെണ്ണയൊഴിച്ചതിനു ശേഷം ഇവര്‍ ഓഫിസിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.ഇത് കണ്ട് നാട്ടുകാര്‍ ഓടിയെത്തി ഇവരുടെ പക്കല്‍ നിന്നും തീപ്പെട്ടി പിടിച്ചുവാങ്ങിയാണ് രക്ഷപെടുത്തിയത്.

ഇതിനിടയില്‍ തളര്‍ന്നു വീണ ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുത്രിയിലേക്ക് മാറ്റി.സപ്ലൈ ഓഫിസില്‍ നിന്നും വിവരമറിയിച്ചതനുസരിച്ച് മട്ടാഞ്ചേരിയില്‍ നിന്നും അഗ്നിശമന സേനയും പോലിസും സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും ഇവരെ നാട്ടുകാര്‍ തന്നെ ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചിരുന്നു.ഷംലത്തിന്റെ റേഷന്‍ കാര്‍ഡ് എപിഎല്‍ കാര്‍ഡാണ്.ഇത് ബിപിഎല്‍ ആക്കി മാറ്റാന്‍ അപേക്ഷ നല്‍കി നാളുകള്‍ കഴിഞ്ഞിട്ടും ഇതില്‍ യാതൊരു വിധ നടപടിയും ആകാത്തതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യാശ്രമമെന്നാണ് ലഭിക്കുന്ന വിവരം.സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതാണ് ഷംലത്തിന്റെ കുടുംബം.കൊവിഡ് കാലമായതോടെ ജോലിയും ഇല്ല. ഇതോടെ കടുത്ത പ്രതിസന്ധിയിലാണ് ഷംലത്തും കുടുംബവുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Tags:    

Similar News