കേരള ഷോളയാര്‍ ഡാമില്‍ റെഡ് അലേര്‍ട്ട്

ഡാമിലെ അധികജലം പെരിങ്ങല്‍ക്കുത്ത് ഡാമിലേക്ക് ഒഴുക്കുന്നതിനുള്ള പ്രാരംഭനടപടികളുടെ ഭാഗമായാണ് മൂന്നാം ഘട്ട മുന്നറിയിപ്പായ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്.

Update: 2020-08-29 02:16 GMT

ചാലക്കുടി: ജലനിരപ്പ് 2661 അടി ആയതിനെ തുടര്‍ന്ന് കേരള ഷോളയാര്‍ ഡാമില്‍ ജില്ലാ കളക്ടര്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. തമിഴ്‌നാട് ഷോളയാര്‍ ഡാമില്‍നിന്ന് എത്തിച്ചേരുന്ന വെള്ളവും ഡാമിലേക്കുള്ള നിലവിലെ നീരൊഴുക്കും കണക്കിലെടുത്ത് ഡാമിലെ ജലനിരപ്പ് വരുംദിവസങ്ങളില്‍ പൂര്‍ണ സംഭരണ ശേഷിയില്‍ എത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ ഡാമിലെ അധികജലം പെരിങ്ങല്‍ക്കുത്ത് ഡാമിലേക്ക് ഒഴുക്കുന്നതിനുള്ള പ്രാരംഭനടപടികളുടെ ഭാഗമായാണ് മൂന്നാം ഘട്ട മുന്നറിയിപ്പായ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്.

2663 അടിയാണ് കേരള ഷോളയാര്‍ ഡാമിന്റെ പൂര്‍ണ സംഭരണ ശേഷി. വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക് 417.05 മീറ്ററാണ് പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ്. 

Tags:    

Similar News