കാര്‍ വാടകയ്ക്ക് എടുത്ത് മറിച്ച് വില്‍പ്പന : രണ്ടു പ്രതികള്‍ പിടിയില്‍
മൂക്കന്നൂര്‍ വട്ടേക്കാട് കിഴക്കേത്തറ വീട്ടില്‍ സുബ്രഹ്മണ്യന്‍ (47), നൊച്ചിമ എന്‍എഡി ചേലക്കര വീട്ടില്‍ സനോജ് (40) എന്നിവരെയാണ് അങ്കമാലി പോലിസ് അറസ്റ്റ് ചെയ്തത്
കൊച്ചി: അങ്കമാലി പൂതംകുറ്റി സ്വദേശിയുടെ കാര്‍ വാടകക്കെടുത്ത് മറിച്ചു വിറ്റ കേസില്‍ രണ്ടു പേര്‍ പിടിയില്‍. മൂക്കന്നൂര്‍ വട്ടേക്കാട് കിഴക്കേത്തറ വീട്ടില്‍ സുബ്രഹ്മണ്യന്‍ (47), നൊച്ചിമ എന്‍എഡി ചേലക്കര വീട്ടില്‍ സനോജ് (40) എന്നിവരെയാണ് അങ്കമാലി പോലിസ് അറസ്റ്റ് ചെയ്തത്. 2020 ഏപ്രിലില്‍ ആണ് ചാക്കുണ്ണി എന്നയാളുടെ പക്കല്‍ നിന്ന് നാലു കാറുകള്‍ സുബ്രഹ്മണ്യന്‍ വാടകക്ക് എടുത്തത്.
പറവൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിന് വേണ്ടി ഓടുന്നതിനാണ് എന്ന് പറഞ്ഞാണ് വാടകക്ക് എടുത്തത്. തുടര്‍ന്ന് ഇയാള്‍ സനോജിന് മറച്ചു വില്‍ക്കുകയായിരുന്നു.തുടര്‍ന്ന് നല്‍കിയ പരാതിയില്‍ പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. എസ്എച്ച് ഒ സോണി മത്തായി, എസ്‌ഐ കെ അജിത്, എഎസ്‌ഐ ജോസഫ് , സിപി ഒ മാരായ ബെന്നി ഐസക്ക്, വിജിഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. തട്ടിപ്പിനെക്കുറിച്ച് പ്രത്യേക ടീം അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്ക് പറഞ്ഞു.