ദേശീയ പൗരത്വ ഭേദഗതി ബില്‍ റദ്ദുചെയ്യുക; പ്രകടനവും പൊതുസമ്മേളനവും നാളെ ഈരാറ്റുപേട്ടയില്‍

നാളെ വൈകീട്ട് 4 മണിക്ക് ഈരാറ്റുപേട്ട പുതുപ്പള്ളി ജങ്ഷനില്‍നിന്നാരംഭിക്കുന്ന പ്രകടനം സെന്‍ട്രല്‍ ജങ്ഷനില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ ഉദ്ഘാടനം ചെയ്യും.

Update: 2019-12-12 10:14 GMT

കോട്ടയം: ദേശീയ പൗരത്വ ഭേദഗതി ബില്‍ റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് ഈരാറ്റുപേട്ട മുസ്‌ലിം കോ- ഓഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബഹുജനപ്രകടനവും പൊതുസമ്മേളനവും നടത്തുന്നു. നാളെ വൈകീട്ട് 4 മണിക്ക് ഈരാറ്റുപേട്ട പുതുപ്പള്ളി ജങ്ഷനില്‍നിന്നാരംഭിക്കുന്ന പ്രകടനം സെന്‍ട്രല്‍ ജങ്ഷനില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് സെക്രട്ടറി സാദിഖ് ഉളിയില്‍, ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്‌സല്‍ ഖാസിമി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ഈരാറ്റുപേട്ട മുസ്‌ലിം കോ- ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് നദീര്‍ മൗലവി അധ്യക്ഷത വഹിക്കും. നൈനാര്‍ മസ്ജിദ് പ്രസിഡന്റ് പി ഇ മുഹമ്മദ് സക്കീര്‍ വിഷയാവതരണം നടത്തും.

ഇസ്മായില്‍ മൗലവി (ഇമാം നൈനാര്‍പള്ളി), വി പി സുബൈര്‍ മൗലവി (ഇമാം മുഹയിദ്ദീന്‍ പള്ളി), അബ്ബാസ് പാറയില്‍ (നൈനാര്‍ പള്ളി സെക്രട്ടറി), കെ ഇ പരീത് (പുത്തന്‍പള്ളി പ്രസിഡന്റ്), മുഹമ്മദ് ഷഫീഖ് (മുഹയിദ്ദീന്‍ പള്ളി പ്രസിഡന്റ്), വി എച്ച് നാസര്‍ (മുസ്‌ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ്), എം എം മുജീബ് (പോപുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റ്), പി എ ഇബ്രാഹിം (ജമാഅത്തെ ഇസ്‌ലാമി ഏരിയാ പ്രസിഡന്റ്), അമീന്‍ മൗലവി (ലജ്‌നത്തുല്‍ മുഅല്ലിമീന്‍ ഏരിയാ പ്രസിഡന്റ്), പി എച്ച് ജാഫര്‍ (പ്രസിഡന്റ്, കെഎന്‍എം, ഈ രാറ്റുപേട്ട), ജലീല്‍ മാളിയേക്കല്‍ (പ്രസിഡന്റ്, വിസ്ഡം), സുബൈര്‍ വെള്ളാപ്പള്ളി (എസ്ഡിപിഐ മുന്‍സിപ്പല്‍ പ്രസിഡന്റ്), ഹസീബ് വെളിയത്ത് (വെല്‍ഫയര്‍ പാര്‍ട്ടി മുനിസിപ്പല്‍ പ്രസിഡന്റ്), പി എസ് റഫീഖ് (ഐഎന്‍എല്‍ കോട്ടയം ജില്ലാ സെക്രട്ടറി), നിഷാദ് നടയ്ക്കല്‍ (പിഡിപി ജില്ലാ പ്രസിഡന്റ്), അലി റഷാദി (ഇമാംസ് കൗണ്‍സില്‍ ഏരിയാ സെക്രട്ടറി), എന്‍ എം നിയാസ് (വഹ്ദത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ്), ഹക്കിം മൗലവി (കേരള മുസ്‌ലിം ജമാഅത്ത് ഏരിയാ പ്രസിഡന്റ്), കോ- ഓഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ പി എ ഹാഷിം, സെക്രട്ടറി കെ എ സമീര്‍ സംസാരിക്കും. 

Tags:    

Similar News