സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളില്‍ നിന്നും പണവും സ്വര്‍ണ്ണവും കവര്‍ച്ച; ദമ്പതികള്‍ അറസ്റ്റില്‍

എറണാകുളം എരൂര്‍ ബാലഭദ്രക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന കോട്ടയം,വൈക്കം,ചെമ്പ് മ്യാലില്‍ വീട്ടില്‍ എം എസ് ഗോകുല്‍(ഉണ്ണിക്കണ്ണന്‍-26),ഭാര്യ ആതിര(അമ്മു-27) എന്നിവരെയാണ് പാലാരിവട്ടം പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എന്‍ ഗിരീഷ്,എസ് ഐമാരായ കെ ബി സാബു,സുരേഷ്.അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം തൃപ്പൂണിത്തുറ എരൂര്‍ ഭാഗത്ത് നിന്നും അറസ്റ്റു ചെയ്തത്

Update: 2021-04-15 15:07 GMT

കൊച്ചി: സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി പെണ്‍കുട്ടികളെ വിളിച്ചുവരുത്തി പണവും സ്വര്‍ണ്ണാഭരണങ്ങളും കവരുന്ന ദമ്പതികള്‍ അറസ്റ്റില്‍.എറണാകുളം എരൂര്‍ ബാലഭദ്രക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന കോട്ടയം,വൈക്കം,ചെമ്പ് മ്യാലില്‍ വീട്ടില്‍ എം എസ് ഗോകുല്‍(ഉണ്ണിക്കണ്ണന്‍-26),ഭാര്യ ആതിര(അമ്മു-27) എന്നിവരെയാണ് പാലാരിവട്ടം പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എന്‍ ഗിരീഷ്,എസ് ഐമാരായ കെ ബി സാബു,സുരേഷ്.അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം തൃപ്പൂണിത്തുറ എരൂര്‍ ഭാഗത്ത് നിന്നും അറസ്റ്റു ചെയ്തത്.

ഈ മാസം 13 ന് വൈകിട്ട് കാറില്‍ കലൂര്‍ സ്റ്റേഡിയം മെട്രോ സ്‌റ്റേഷനു സമീപം എത്തിയ ഇവര്‍ സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി ഒരു പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചു വരുത്തി.തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ കാറില്‍ കയറ്റിയ ശേഷം മുഖത്ത് കുരുമുളക് സ്േ്രപ അടിക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയുടെ കഴുത്തില്‍ കിടന്നിരുന്ന ഒന്നേകാല്‍ പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല ബലമായി ഊരിയെടുത്തു.തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബാഗില്‍ ഉണ്ടായിരുന്ന 20,000 രൂപയും ഇവര്‍ ബലമായി വാങ്ങിയെടുത്തു.ഇതിനു ശേഷം പാലാരിവട്ടത്തിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് പെണ്‍കുട്ടിയെ ഇറക്കിവിട്ടതിനു ശേഷം ഇരുവരും കടന്നു കളയുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

ഇതേ ദിവസം തന്നെ വൈറ്റില ഹബ്ബില്‍ വെച്ച് ഇവര്‍ മറ്റൊരു പെണ്‍കുട്ടിയെയും ഇതേ രീതിയില്‍ കാറില്‍ കയറ്റി ഭീഷണിപ്പെടുത്തി 20,000 രൂപ കവര്‍ന്നതിനു ശേഷം പിന്നീട് റോഡില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞതായും പോലിസ് പറഞ്ഞു.കൂട്ടു പ്രതി അമ്പാടി എന്നു വിളിക്കുന്ന ടാക്‌സി ഡ്രൈവര്‍ കൂടി പിടിയിലാകാനുണ്ടെന്നും ഇയാള്‍ക്കായി അന്വേഷണം നടക്കുകയാണെന്നും പോലിസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.സിപിഒ മാഹിന്‍,ഡബ്ല്യുസിപിഒ സിജി വിജയന്‍,ബീവാത്തു എന്നിവരും പ്രതികളെ പിടികൂടാന്‍ നേതൃത്വം നല്‍കി.

Tags:    

Similar News