വയനാട്ടില്‍ റോസക്കുട്ടിയുടെ അട്ടിമറി നീക്കം; ലീഗിലും കോണ്‍ഗ്രസിലും കടുത്ത എതിര്‍പ്പ്
മാനന്തവാടി, താമരശ്ശേരി രൂപതകളുടെ സ്വാധീനത്താല്‍ വയനാട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാവാന്‍ മുന്‍ എംഎല്‍എ കെ സി റോസക്കുട്ടി രംഗത്ത്. ഇവരുടെ അട്ടിമറി നീക്കം യുഡിഎഫ് ജില്ലാ നേതൃത്വത്തെ അമ്പരപ്പിച്ചു.
പിസി അബ്ദുല്ല
കല്‍പറ്റ: മാനന്തവാടി, താമരശ്ശേരി രൂപതകളുടെ സ്വാധീനത്താല്‍ വയനാട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാവാന്‍ മുന്‍ എംഎല്‍എ കെ സി റോസക്കുട്ടി രംഗത്ത്. ഇവരുടെ അട്ടിമറി നീക്കം യുഡിഎഫ് ജില്ലാ നേതൃത്വത്തെ അമ്പരപ്പിച്ചു. റോസക്കുട്ടിയെ സ്ഥാനാര്‍ഥിയാക്കരുതെന്നാവശ്യപ്പെട്ട് പാണക്കാട്ടേക്കും പി കെ കുഞ്ഞാലിക്കുട്ടിക്കും സവയനാട്ടിലെ ലീഗണികളില്‍ നിന്ന് സന്ദേശം പ്രവഹിക്കുകയാണ്. കോണ്‍ഗ്രസിനുള്ളിലും എതിര്‍പ്പ് ശക്തമാണ്.
എഐസിസി അംഗവും സുല്‍ത്താന്‍ ബത്തേരി മുന്‍ എംഎല്‍എയും സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയുമാണ് റോസക്കുട്ടി. കെ സി വേണുഗോപാല്‍, ആലപ്പുഴയില്‍ നിന്നുള്ള മുന്‍ എഐസിസി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍, മലപ്പുറത്തുനിന്നുള്ള കെപിസിസി സെക്രട്ടറി കെ പി അബ്ദുല്‍ മജീദ് എന്നിവരില്‍ ഒരാള്‍ സ്ഥാനാര്‍ഥിയാകുമെന്ന പ്രചാരണം ശക്തമായിരിക്കെയാണ് റോസക്കുട്ടിയുടെ പേര് ഇന്ന് പൊടുന്നനെ ഉയര്‍ന്നത്. ഇതിനു പിന്നില്‍ കോണ്‍ഗ്രസ് ദേശീയസംസ്ഥാന നേതൃത്വത്തില്‍ സ്വാധീനമുള്ള സഭയുടെ ഇടപെടലാണെന്നാണ് സൂചന. മാനന്തവാടി, താമരശ്ശേരി രൂപതകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ സ്ഥാനാര്‍ഥി ക്രൈസ്തവ സമുദായത്തില്‍ നിന്നാവണമെന്നാണ് സമ്മര്‍ദ്ധം. സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പാര്‍ട്ടി അഖിലേന്ത്യാ നേതൃത്വം നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് ചില കേന്ദ്രങ്ങള്‍ റോസക്കുട്ടിക്കായി രംഗത്തു വന്നത്. കോണ്‍ഗ്രസ് എ വിഭാഗക്കാരിയാണ് ഇവര്‍. എ കെ ആന്റണി, ഉമ്മന്‍ചാണ്ടി എന്നിവരുമായി അടുത്ത ബന്ധം. ഗ്രൂപ്പ് തടസമാകുന്നില്ലെങ്കില്‍ വയനാട് മണ്ഡലത്തില്‍ മുന്തിയ പരിഗണന റോസക്കുട്ടിക്കു ലഭിക്കുമെന്നു കരുതുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ജില്ലയിലും പുറത്തുമുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികിന്റെ സാന്നിധ്യത്തില്‍ കല്‍പറ്റയില്‍ നടന്ന ജില്ലാ കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ വയനാട് മണ്ഡലം സ്ഥാനാര്‍ഥിയായി റോസക്കുട്ടിയുടെ പേര് എന്‍ ഡി അപ്പച്ചന്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്നമ്മ ജോസ് തുടങ്ങിയവര്‍ നിര്‍ദേശിച്ചിരുന്നു. മണ്ഡലത്തില്‍ മണ്ഡലം പരിധിയിലുള്ള നേതാവിനു പരിഗണന നല്‍കണമെന്ന ആവശ്യവും നേതൃസംഗമത്തില്‍ ഉയര്‍ന്നു. വടക്കേ വയനാട്ടില്‍നിന്നുള്ള ഐ വിഭാഗക്കാരായ ചില നേതാക്കള്‍ ഷാനിമോള്‍ ഉസ്മാന്റെ പേരും നിര്‍ദേശിച്ചു. ഇത് അടുത്ത ദിവസം വാര്‍ത്തയായെങ്കിലും പിന്നീട് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകളില്‍ പലതിലും റോസക്കുട്ടിയുടെ പേര് ഇടംപിടിച്ചിരുന്നില്ല. ഇങ്ങനെയിരിക്കെയാണ് സഭയുടെ സ്വാധീനത്താല്‍ റോസക്കുട്ടി വീണ്ടും നേതൃത്വത്തിന്റെ സജീവ പരിഗണയിലെത്തിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ലുള്ള റോസക്കുട്ടി പാര്‍ട്ടിയിലെ പല മുതിര്‍ന്ന നേതാക്കളില്‍ ചിലരെ നേരില്‍ക്കണ്ടിരുന്നു