രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തിനെതിരായ പ്രസംഗം; പ്രധാനമന്ത്രിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്
വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന കോണ്‍ഗ്രസിന്റെ പരാതി കമ്മീഷന്‍ തള്ളി. മോദി പെരുമാറ്റ ചട്ടം ലംഘിച്ചിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
ദില്ലി: രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാവുന്നതിനെതിരേ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന കോണ്‍ഗ്രസിന്റെ പരാതി കമ്മീഷന്‍ തള്ളി. മോദി പെരുമാറ്റ ചട്ടം ലംഘിച്ചിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
വര്‍ധയില്‍ നടത്തിയ പ്രസംഗത്തിലാണ് മോദി വിവാദ പരാമര്‍ശം നടത്തിയത്. ഹിന്ദു ഭൂരിപക്ഷ മേഖലയില്‍ നിന്ന് ന്യൂനപക്ഷ മേഖലയിലേക്ക് രാഹുല്‍ ഒളിച്ചോടിയെന്നായിരുന്നു പരാമര്‍ശം. മുസ്ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശമാണ് വയനാടെന്നും മുസ്ലിം വോട്ടുകള്‍ ലക്ഷ്യമിട്ടാണ് രാഹുല്‍ വയനാട്ടില്‍ മല്‍സരിക്കുന്നതെന്നും സൂചിപ്പിച്ചായിരുന്നു മോദിയുടെ പ്രസംഗം.