സെക്രട്ടേറിയറ്റിലേക്കുള്ള വിവരാവകാശ അപേക്ഷകള്‍ ഓണ്‍ലൈനില്‍; മറുപടിയും ഓണ്‍ലൈനില്‍
വെബ് പോര്‍ട്ടല്‍ വഴിയാണ് പൊതുജനങ്ങള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. യൂസര്‍ ഐഡി സൃഷ്ടിച്ച ശേഷം ഇത് ചെയ്യാം. ലിങ്ക് ഉപയോഗിച്ച് യൂസര്‍ ഐഡി ക്രിയേറ്റ് ചെയ്യാം.
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്കുള്ള വിവരാവകാശ അപേക്ഷകള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനായി ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കുന്നതിനുള്ള പദ്ധതിയ്ക്ക് സംസ്ഥാന ഐടി മിഷന്‍ രൂപം നല്‍കി. നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മറുപടി ഓണ്‍ലൈനിലൂടെ തന്നെ ലഭ്യമാക്കുമെന്ന് ഐടി മിഷന്‍ ഡയറക്ടര്‍ ഡോ.എസ് ചിത്ര അറിയിച്ചു.
വെബ് പോര്‍ട്ടല്‍ വഴിയാണ് പൊതുജനങ്ങള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. യൂസര്‍ ഐഡി സൃഷ്ടിച്ച ശേഷം ഇത് ചെയ്യാം. ലിങ്ക് ഉപയോഗിച്ച് യൂസര്‍ ഐഡി ക്രിയേറ്റ് ചെയ്യാം. തുടര്‍ന്ന് ഈ ഐഡി ഉപയോഗിച്ച് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യണം.
ഏത് രീതിയിലാണ് മറുപടി ലഭ്യമാക്കേണ്ടത് എന്നത് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ നിര്‍ബന്ധമായും നല്‍കണം. ഈ രീതിയില്‍തന്നെ മറുപടി ലഭിക്കും. പോര്‍ട്ടല്‍ വഴി വേണമെന്നുള്ളവര്‍ക്ക് അങ്ങനെ തന്നെ മറുപടി ഓണ്‍ലൈനായി ലഭിക്കും. ഇക്കാര്യം അപേക്ഷകന് മൊബൈല്‍ സന്ദേശമായി നല്‍കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ഐടി മിഷന്റെ ഫേസ്ബുക്ക് പേജില്‍ ലഭിക്കും.