സെക്രട്ടേറിയറ്റിന് മുന്നിൽ പിപിഇ കിറ്റ് ധരിച്ച് റാങ്ക് ഹോൾഡേഴ്സിൻ്റെ പ്രതിഷേധം
ലോക്ക് ഡൗണ്‍ വിലക്ക് ലംഘിച്ചതിന് 17 പേര്‍ക്കെതിരേയും കണ്ടാല്‍ അറിയാവുന്ന 30 പേര്‍ക്കെതിരേയും കേസെടുത്തതായി കന്‍റോണ്‍മെന്‍റ് പോലിസ് പറഞ്ഞു.
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ പിപിഇ കിറ്റ് ധരിച്ച് പ്രതിഷേധം. സിവില്‍ പോലിസ് റാങ്ക് ഹോള്‍ഡേഴ്‌സുകാരാണ് പിപിഇ കിറ്റ് ധരിച്ച് സെക്രട്ടേറിയറ്റ് പടിക്കല്‍ പ്രതിഷേധിച്ചത്. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടാണ് 40 പേര്‍ അടങ്ങുന്ന സംഘം പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നില്‍ എത്തിയത്. പ്രതിഷേധക്കാര്‍ സംഘം ചേരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കന്‍റോണ്‍മെന്‍റ് പോലിസ് സമരക്കാരില്‍ ചിലരെ അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ ബാക്കിയുള്ളവര്‍ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. ലോക്ക് ഡൗണ്‍ വിലക്ക് ലംഘിച്ചതിന് 17 പേര്‍ക്കെതിരേയും കണ്ടാല്‍ അറിയാവുന്ന 30 പേര്‍ക്കെതിരേയും കേസെടുത്തതായി കന്‍റോണ്‍മെന്‍റ് പോലിസ് പറഞ്ഞു.