ശബരി മലയില്‍ കരിക്കിന് വില കൂട്ടാനാവില്ലെന്ന് ഹൈക്കോടതി
കരിക്കിന് 40 രൂപയായിവില വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സ്വദേശിയടക്കം രണ്ടു കച്ചവടക്കാരാണ് കോടതിയെ സമീപിച്ചിട്ടുള്ളത് .30 രൂപ നിരക്കില്‍ ടെന്‍ഡര്‍ പിടിച്ച ശേഷമാണ് നഷ്ടത്തിലാണന്ന് ചൂണ്ടിക്കാട്ടി വില വര്‍ധന ആവശ്യപ്പെടുന്നത് .ടെന്‍ഡറില്‍ ആരേയും നിര്‍ബന്ധിച്ച് പങ്കെടുപ്പിച്ചിട്ടുണ്ടോ എന്ന് കോടതി ആരാഞു
കൊച്ചി: ശബരിമലയില്‍ കരിക്കിന് വില കൂട്ടാനാവില്ലന്ന് ഹൈക്കോടതി. ഹോട്ടല്‍ ഭക്ഷണത്തിന് വില കൂട്ടണമെന്ന ആവശ്യം കഴിഞ്ഞ ദിവസം നിരസിച്ചതാണന്നും ഹരജി പിന്‍വലിക്കുന്നതാവും ഉചിതമെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു. കരിക്കിന് 40 രൂപയായിവില വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സ്വദേശിയടക്കം രണ്ടു കച്ചവടക്കാരാണ് കോടതിയെ സമീപിച്ചിട്ടുള്ളത് .30 രൂപ നിരക്കില്‍ ടെന്‍ഡര്‍ പിടിച്ച ശേഷമാണ് നഷ്ടത്തിലാണന്ന് ചൂണ്ടിക്കാട്ടി വില വര്‍ധന ആവശ്യപ്പെടുന്നത് .
ടെന്‍ഡറില്‍ ആരേയും നിര്‍ബന്ധിച്ച് പങ്കെടുപ്പിച്ചിട്ടുണ്ടോ എന്ന് കോടതി ആരാഞു. ഇരുമുടിക്കെട്ടില്‍ പരിസ്ഥിതി സൗഹൃദ പായ്ക്കറ്റുകള്‍ മാത്രമേ ഉപയോഗിക്കാവു എന്ന് നിര്‍ദേശിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കുലര്‍ ഇറക്കിയതായി ബോര്‍ഡ് കോടതിയെ അറിയിച്ചു. സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കാന്‍ വിവിധ ദേവസ്വം ബോര്‍ഡുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു .ഇതേത്തുടര്‍ന്നാണ് തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ക്കായി സര്‍ക്കുലര്‍ ഇറക്കിയത്.