ശമ്പളം ലഭിച്ചില്ല; അത്മഹത്യക്ക് ശ്രമിച്ച കെഎസ്ആർടിസി കണ്ടക്ടർ അത്യാസന്ന നിലയിൽ

ഡിപ്പോയിലെത്തി പ്രതിഷേധിച്ച ശേഷമാണ് ഇയാൾ വിഷം കുടിച്ചത്. ഇന്ന് ഉച്ചവരെ ഇയാൾ ഡിപ്പോയിൽ ഉണ്ടായിരുന്നു.

Update: 2019-11-14 09:49 GMT

തിരുവനന്തപുരം: ശമ്പളം  ലഭിക്കാത്തതിൽ മനംനൊന്ത് കെഎസ്ആർടിസി ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടർ വിനോദ് കുമാറാണ് അത്മഹത്യാശ്രമം നടത്തിയത്. ഡിപ്പോയിൽ വച്ച് രണ്ട് പായ്ക്കറ്റ് എലിവിഷം കഴിച്ച് അത്യാസന്ന നിലയിലായ വിനോദിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഡിപ്പോയിലെത്തി പ്രതിഷേധിച്ച ശേഷമാണ് ഇയാൾ വിഷം കുടിച്ചത്. ഇന്ന് ഉച്ചവരെ ഇയാൾ ഡിപ്പോയിൽ ഉണ്ടായിരുന്നു. ശമ്പളം പകുതി ലഭിക്കുകയും ഇത് പൂർണമായും ബാങ്ക് പിടിച്ചതിനെ തുടർന്ന് വിനോദ് വലിയ ടെൻഷനിലായിരുന്നതായി സഹപ്രവർത്തകർ പറയുന്നു. 

Tags:    

Similar News