സ്വപ്നയുടെ ആരോപണത്തിന് കാന്തപുരം മറുപടി പറയണമെന്ന് സമസ്ത നേതാവ്
കോൺസുൽ ജനറലിന്റെ ഓഫീസ് വഴി പോലിസ് പ്രൊട്ടക്ഷനിൽ ഏതാനും സ്യൂട്ട്കേസുകൾ കോഴിക്കോട് മർകസിൽ എത്തിച്ചുവെന്ന് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ആരോപണം മുൻ നിർത്തിയാണ് സമസ്ത നേതാവിന്‍റെ ആവശ്യം.
കോഴിക്കോട്: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾക്ക് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് രംഗത്ത്. കാന്തപുരം കോൺസുൽ ജനറലുമായി പ്രോട്ടോക്കോൾ ലംഘിച്ച് യോഗം ചേർന്നിരുന്നുവെന്ന് സ്വപ്ന കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.
കോൺസുൽ ജനറലിന്റെ ഓഫീസ് വഴി പോലിസ് പ്രൊട്ടക്ഷനിൽ ഏതാനും സ്യൂട്ട്കേസുകൾ കോഴിക്കോട് മർകസിൽ എത്തിച്ചുവെന്ന് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ആരോപണം മുൻ നിർത്തിയാണ് സമസ്ത നേതാവിന്‍റെ ആവശ്യം. ആ സ്യൂട്ട്കേസുകളിൽ എന്തായിരുന്നു എന്നും സ്വപ്‌ന പറയുന്നത് വാസ്തവവിരുദ്ധമാണോ എന്നതിനും കാന്തപുരം മറുപടി പറയണമെന്നും ഹമീദ് ഫൈസി അമ്പലക്കടവ് ആവശ്യപ്പെട്ടിട്ടുണ്ട്.