സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശാനുസരണം പാഠപുസ്തകങ്ങള്‍ ഒന്നിലേറെ ഭാഗങ്ങളാക്കി മാറ്റിയതായും പൊതു വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ജെസി ജോസഫ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.പാഠപുസ്തകങ്ങള്‍ മൂന്നു ഭാഗമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.ആദ്യ രണ്ട് ഭാഗങ്ങള്‍ വേനലവധിക്കാലത്ത് മേയ് 15നകവും മൂന്നാം ഭാഗം ക്രിസ്മസ് അവധിക്കാലത്തും വിതരണം ചെയ്യാന്‍ നിശ്ചയിച്ചിട്ടുണ്ട്. ഓരോ ഭാഗവും 60 പേജുകളില്‍ കൂടരുതെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

Update: 2019-04-04 14:19 GMT

കൊച്ചി: സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ തീരുമാനിച്ചെന്ന് വ്യക്തമാക്കി ഹൈക്കോടതിയില്‍ സര്‍ക്കാറിന്റെ സത്യവാങ്മൂലം.മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശാനുസരണം പാഠപുസ്തകങ്ങള്‍ ഒന്നിലേറെ ഭാഗങ്ങളാക്കി മാറ്റിയതായും പൊതു വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ജെസി ജോസഫ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. സ്‌കൂള്‍ ബാഗിന്റെ അമിതഭാരം കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും ഇതു നിയന്ത്രിക്കണമെന്നുമാവശ്യപ്പെട്ട് എറണാകുളം എളംകുളം സ്വദേശി ഡോ. ജോണി സിറിയക് നല്‍കിയ ഹരജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം.പാഠപുസ്തകങ്ങള്‍ മൂന്നു ഭാഗമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ആദ്യ രണ്ട് ഭാഗങ്ങള്‍ വേനലവധിക്കാലത്ത് മേയ് 15നകവും മൂന്നാം ഭാഗം ക്രിസ്മസ് അവധിക്കാലത്തും വിതരണം ചെയ്യാന്‍ നിശ്ചയിച്ചിട്ടുണ്ട്. ഓരോ ഭാഗവും 60 പേജുകളില്‍ കൂടരുതെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. പാഠപുസ്തകങ്ങള്‍ ഒന്നിലേറെ ഭാഗങ്ങളാക്കി മാറ്റിയതിന് പുറമെ ഭാരം കുറഞ്ഞ മെറ്റീരിയല്‍ കൊണ്ടു നിര്‍മിച്ച ബാഗുകള്‍ ഉറപ്പാക്കാന്‍ പ്രധാനാധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാഗുകളുടെ ഭാരം വര്‍ധിപ്പിക്കാന്‍ വാട്ടര്‍ ബോട്ടിലുകള്‍ കാരണമാകാറുണ്ട്. ക്ലാസ് മുറികളില്‍ കുടിവെള്ളം ലഭ്യമാക്കിയാല്‍ വാട്ടര്‍ ബോട്ടിലുകള്‍ ഒഴിവാക്കാനാവും. വലിപ്പവും പേജും കുറഞ്ഞ നോട്ട് ബുക്കുകളാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കാന്‍ പ്രധാനാധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു 

Tags:    

Similar News