വയനാട്ടിലും നാളെ അവധി പ്രഖ്യാപിച്ചു; 10 ജില്ലകളിൽ വിദ്യാലയ അവധി

വയനാട് ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു

Update: 2022-08-02 13:01 GMT

തിരുവനന്തപുരം: കനത്ത മഴ കണക്കിലെടുത്ത് സംസ്ഥാനത്ത് 10 ജില്ലകളിൽ നാളെ (ആഗസ്റ്റ് മൂന്ന് ബുധനാഴ്ച) വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. വയനാട്ടിലാണ് ഏറ്റവും ഒടുവിൽ അവധി പ്രഖ്യാപിച്ചത്.

പത്തനംതിട്ട, പാലക്കാട്, എറണാകുളം, കോഴിക്കോട്, ആലപ്പുഴ, തൃശൂർ, മലപ്പുറം, കോട്ടയം, ഇടുക്കി ജില്ലകളിൽ നേരത്തെ അതാത് കലക്ടർമാർ അവധി പ്രഖ്യാപിച്ചിരുന്നു.

വയനാട് ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.

Similar News