സ്‌കൂള്‍ തുറക്കല്‍: വിദ്യാര്‍ഥികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്ന് നല്‍കണം;ഹൈക്കോടതിയില്‍ ഹരജി
ഈ ആവശ്യമുന്നയിച്ച് സര്‍ക്കാരിനു നിവേദനം നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയതെന്നു ഹൈക്കോടതി അഭിഭാഷകന്‍ എം എസ് വിനീത് വ്യക്തമാക്കി. സ്‌കൂളുകള്‍ നവംബര്‍ മാസത്തില്‍ തുറക്കുമെന്നു പ്രഖ്യാപനം വന്നതിനു ശേഷമാണ് സംസ്ഥാന സര്‍ക്കാരിനു നിവേദനം നല്‍കിയതെന്നു ഹരജിയില്‍ പറയുന്നു
കൊച്ചി: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്നു നല്‍കുന്നതിനു സംസ്ഥാന സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. ഈ ആവശ്യമുന്നയിച്ച് സര്‍ക്കാരിനു നിവേദനം നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയതെന്നു ഹൈക്കോടതി അഭിഭാഷകന്‍ എം എസ് വിനീത് വ്യക്തമാക്കി.
സ്‌കൂളുകള്‍ നവംബര്‍ മാസത്തില്‍ തുറക്കുമെന്നു പ്രഖ്യാപനം വന്നതിനു ശേഷമാണ് സംസ്ഥാന സര്‍ക്കാരിനു നിവേദനം നല്‍കിയതെന്നു ഹരജിയില്‍ പറയുന്നു. ഹോമിയോ പ്രതിരോധ മരുന്നു നല്‍കുന്നതിനു അനുകൂലമായ സുപ്രിംകോടതി വിധിയുണ്ടെന്നു ഹരജിയില്‍ പറയുന്നു.
നവംബര്‍ മാസത്തില്‍ സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പു തന്നെ എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രതിരോധ മരുന്നു നല്‍കേണ്ടത് അടിയന്തിര ആവശ്യമാണെന്നു ഹരജിയില്‍ പറയുന്നു. വിദ്യാര്‍ഥികള്‍ക്ക് പ്രതിരോധ മരുന്നു നല്‍കുന്നതിനു ഓരൊ സ്‌കൂളുകള്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്നും ഇതു സംബന്ധിച്ചു സ്‌കൂളുകള്‍ ഡേറ്റ സൂക്ഷിക്കണമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു