കണ്ടല്‍കാടുകള്‍ സംരക്ഷിക്കാന്‍ ജില്ലാ ഭരണകൂടം നടപടിയെടുക്കണം :എസ്ഡിപിഐ

പ്രകൃതി ദുരന്തങ്ങളെ തടയാനും കടലാക്രമണം കുറക്കാനും ഏറെ സഹായിക്കുന്ന കണ്ടല്‍കാടുകള്‍ ജില്ലയില്‍ വലിയ തോതില്‍ നശിപ്പിക്കപ്പെടുകയാണെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി ശിഹാബ് പടന്നാട്ട്

Update: 2022-08-26 11:40 GMT

കൊച്ചി : എറണാകുളം ജില്ലയില്‍ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 42 ശതമാനം കണ്ടല്‍ കാടുകള്‍ നശിപ്പിക്കപ്പെട്ടു എന്ന ഗവേഷണ പഠനം വളരെ പ്രധാന്യമുള്ളതാണെന്നും നിലവിലുള്ള കണ്ടല്‍കാട് സംരക്ഷിക്കാനും പുതിയ കാട് വെച്ച് പിടിപ്പിക്കാനും ജില്ലാ ഭരണകൂടം മുന്‍കൈ എടുക്കണമെന്നും എസ്ഡിപിഐ ജില്ലാ സെക്രട്ടറി ശിഹാബ് പടന്നാട്ട് ആവശ്യപ്പെട്ടു.പ്രകൃതി ദുരന്തങ്ങളെ തടയാനും കടലാക്രമണം കുറക്കാനും ഏറെ സഹായിക്കുന്ന കണ്ടല്‍കാടുകള്‍ ജില്ലയില്‍ വലിയ തോതില്‍ നശിപ്പിക്കപ്പെടുകയാണ്.

തോപ്പുംപടി, കണ്ടൈനര്‍ റോഡ് എന്നിവിടങ്ങളില്‍ അധികൃതര്‍ തന്നെയാണ് കാട് നശിപ്പിക്കാന്‍ നേതൃത്വം നല്‍കിയത്.വലിയ കണ്ടല്‍ കാട് ഉണ്ടായിരുന്ന എറണാകുളം ജില്ലയുടെ വലിയ ശതമാനം കാട് നഷ്ടപ്പെട്ടു കഴിഞ്ഞു.ഭൂരിപക്ഷം കണ്ടല്‍ കാടുകളും സ്വകാര്യ വ്യക്തികളുടെ കൈകളിലുള്ള ഭൂമിയിലാണെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തം കുറയ്ക്കുന്നില്ല.രണ്ടു വട്ടം പ്രകൃതി ദുരന്തത്തിനു ഇരയായ ജനതയും ഭരണകൂടവും പ്രകൃതി നശിക്കുന്നതിന്റെ ഭവിഷത് മനസ്സിലാക്കുന്നില്ല എന്നത് അപകടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News