വൈദ്യുതി നിയമഭേദഗതി ബില്‍: മേഖലയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളി- എസ്ഡിപിഐ
ബില്‍ നിയമമാവുന്നതോടെ വൈദ്യുതി നിരക്ക് കുത്തനെ കൂടാനിടയാവും. അടിക്കടിയായുണ്ടാവുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടെല്ലൊടിഞ്ഞ ജനങ്ങളെ വീണ്ടും കടുത്ത ദാരിദ്ര്യത്തിലേയ്ക്ക് നയിക്കുന്നതാവും ഈ നടപടി.
തിരുവനന്തപുരം: സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കാനൊരുങ്ങുന്ന വൈദ്യുതി നിയമഭേദഗതി ബില്‍ 2020 (കരട്) രാജ്യത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. കൊവിഡ് 19 രോഗവ്യാപനവുമായി ബന്ധപ്പെട്ട് രാജ്യം മുഴുവന്‍ അടച്ചുപൂട്ടിയിരിക്കെ ആക്ഷേപങ്ങള്‍ അറിയിക്കാന്‍ കേവലം മൂന്നാഴ്ച സമയം മാത്രം അനുവദിച്ച് തിടുക്കത്തില്‍ ബില്‍ നിയമമാക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്.
ബില്‍ നിയമമാവുന്നതോടെ വൈദ്യുതി നിരക്ക് കുത്തനെ കൂടാനിടയാവും. അടിക്കടിയായുണ്ടാവുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടെല്ലൊടിഞ്ഞ ജനങ്ങളെ വീണ്ടും കടുത്ത ദാരിദ്ര്യത്തിലേയ്ക്ക് നയിക്കുന്നതാവും ഈ നടപടി. ഇതോടെ സബ്‌സിഡി ഇല്ലാതാവും. അഥവാ സബ്‌സിഡി നല്‍കുന്നത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധിക ബാധ്യതയായി മാറും. കൂടാതെ വൈദ്യുതി വിതരണം സ്വകാര്യ കുത്തകകളുടെ കൈകളിലെത്താന്‍ ഈ നിയമം ഇടയാക്കും. ഇത് സ്വകാര്യ കുത്തക വ്യാപാര മേഖലയ്ക്ക് ഗുണകരമാവുമെന്നതാണ് ഭേദഗതിക്കുള്ള മോദി സര്‍ക്കാരിന്റെ താല്‍പ്പര്യം.
കോര്‍പ്പറേറ്റ് താല്‍പ്പര്യം സംരക്ഷിക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ ശ്രമം ഗാര്‍ഹിക ഉപഭോക്താക്കളെയാണ് കൂടുതല്‍ ബാധിക്കുന്നത്. ബിജെപി അധികാരത്തിലെത്തിയതു മുതല്‍ പലതവണ വൈദ്യുതി മേഖലയെ സ്വകാര്യവല്‍ക്കരിക്കാനുള്ള ശ്രമം നടത്തിയിരുന്നു. കോര്‍പ്പറേറ്റ് ദാസ്യം നടത്തി സാധാരണ ജനങ്ങളെ കൊള്ളയടിക്കാനുള്ള ബിജെപി നീക്കത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ രാജ്യത്തെ ജനത ശക്തമായ പ്രതിഷേധമുയര്‍ത്തണമെന്നും റോയ് അറയ്ക്കല്‍ വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു.