വൈദ്യുതി ഭേദഗതി ബില്ല്: വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ ബുധനാഴ്ച പണിമുടക്കും

Update: 2021-02-01 19:26 GMT

കോഴിക്കോട്: വിദ്യുച്ഛക്തി വിതരണ മേഖലയെ പൂര്‍ണമായി സ്വകാര്യവല്‍ക്കരിക്കാന്‍ ലക്ഷ്യമിടുന്ന വൈദ്യുതി ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ ബുധനാഴ്ച പണിമുടക്കുന്നു. വിവിധ വിഭാഗങ്ങളിലെ ജീവനക്കാര്‍ പണിമുടക്കി പങ്കെടുക്കുമെന്ന് നാഷനല്‍ കോ-ഓഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എന്‍ജിനിയേഴ്‌സ് ഭാരവാഹികള്‍ അറിയിച്ചു. വൈദ്യുതി മേഖലയിലെ ഉല്‍പ്പാദനം, പ്രസരണം, വിതരണം എന്നീ ഘടകങ്ങളെ വേര്‍തിരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം. സ്വകാര്യവല്‍ക്കരണം നടപ്പാക്കുന്നതോടെ പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും മറ്റും കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിക്കാനുള്ള സാഹചര്യം ഇല്ലാതാവും. പുറം കരാറുകാര്‍ക്കും ഫ്രാഞ്ചൈസികള്‍ക്കും വൈദ്യുതി മേഖല വിട്ടുകൊടുക്കുന്നതോടെ തൊഴിലാളികളുടെ വേതനം, നഷ്ടപരിഹാരം, നിയമപരിരക്ഷ എന്നിവ ഇല്ലാതാവുമെന്നും കോ-ഓഡിനേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

Electricity Amendment Bill: Electricity Board employees will go on strike

Tags:    

Similar News