യുവാക്കള്‍ക്കെതിരെ ക്രൂരമര്‍ദനം: തലപ്പുഴ പോലിസ് സ്‌റ്റേഷനിലേക്ക് എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച് ഇന്ന്

സിഐ ജിജീഷിനും പോലിസുകാര്‍ക്കുമെതിരെ ക്രമിനല്‍ കേസെടുക്കുക, വര്‍ദ്ധിച്ചു വരുന്ന ലോക്കപ്പ് മര്‍ദ്ധനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുക തുടങ്ങിയ അവശ്യങ്ങള്‍ ഉന്നയിച്ചു തുടര്‍ പ്രക്ഷോപങ്ങള്‍ നടത്തുമെന്ന് എസ്ഡിപിഐ അറിയിച്ചു.

Update: 2020-09-04 04:13 GMT

മാനന്തവാടി: മാസ്‌ക് ധരിച്ചതില്‍ പിശകുണ്ടെന്നാരോപിച്ച് യുവാക്കളെ ക്രൂരമര്‍ദനത്തിനിരയാക്കിയ തലപ്പുഴ സര്‍ക്കിള്‍ ഇന്‍സ്‌പെക്ക്ടര്‍ ജി ജീഷിന്റയും മറ്റ് പോലിസുകാരുടെയും മനുഷ്യത്വ രഹിതമായ നടപടിയില്‍ പ്രതിഷേധിച്ചു കൊണ്ട് തലപ്പുഴ പോലിസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി വര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രാവിലെ 10.30നാണ് മാര്‍ച്ച്.

മാതൃകാ പോലിസ് സ്‌റ്റേഷന്‍ എന്ന് പറയപ്പെടുന്ന തലപ്പുഴ സ്‌റ്റേഷനിലെ ഗുണ്ടാ വിളയാട്ടം നടത്തുന്ന തണ്ടര്‍ബോള്‍ട്ട് അടക്കമുള്ള ഉദ്യോഗസ്ഥരെ നിലക്ക് നിര്‍ത്തുക, സിഐ ജിജീഷിനും കൂട്ടാളികളായ പോലിസുകാര്‍ക്കുമെതിരെ ക്രമിനല്‍ കേസെടുക്കുക, വര്‍ദ്ധിച്ചു വരുന്ന ലോക്കപ്പ് മര്‍ദ്ധനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുക തുടങ്ങിയ അവശ്യങ്ങള്‍ ഉന്നയിച്ചു തുടര്‍ പ്രക്ഷോപങ്ങള്‍ നടത്തുമെന്ന് എസ്ഡിപിഐ  അറിയിച്ചു. പി ഫസലുറഹ്മാന്‍, എംഎ ശമീര്‍, ഫൈസല്‍ പി കെ എന്നിവര്‍ പങ്കെടുത്തു. 

Tags:    

Similar News