പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം: എസ്ഡിപിഐ ഏകദിന ഉപവാസം സംഘടിപ്പിച്ചു

കോഴിക്കോട് ഹെഡ്‌പോസ്റ്റ് ഓഫിസിനു മുന്നില്‍ സംഘടിപ്പിച്ച ഉപവാസ സമരം ജില്ല പ്രസിഡന്റ് മുസ്തഫ പാലേരി ഉദ്ഘാടനം ചെയ്തു.

Update: 2020-12-24 08:52 GMT

കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് എസ്ഡിപിഐ കോഴിക്കോട് ജില്ല കമ്മിറ്റി ഏകദിന ഉപവാസം സംഘടിപിച്ചു. കോഴിക്കോട് ഹെഡ്‌പോസ്റ്റ് ഓഫിസിനു മുന്നില്‍ സംഘടിപ്പിച്ച ഉപവാസ സമരം ജില്ല പ്രസിഡന്റ് മുസ്തഫ പാലേരി ഉദ്ഘാടനം ചെയ്തു. മതിയായ ചര്‍ച്ചകള്‍ ചെയ്യാതെ പ്രതിപക്ഷ എം പിമാരെ പുറത്താക്കി പാസാക്കിയ കാര്‍ഷിക നിയമം കോര്‍പ്പറേറ്റ് ദാസ്യവേലമാത്രമാണെന്ന് മുസ്തഫ പാലേരി പറഞ്ഞു. കര്‍ഷകരെ കുത്തക മുതലാളിമാരുടെ അടിമകളാക്കുന്ന നിയമം പിന്‍വലിക്കും വരെ കര്‍ഷകര്‍ക്കൊപ്പം സമര രംഗത്ത് പാര്‍ട്ടി ഉണ്ടാവും. കര്‍ഷകരെയും സാധാരണക്കാരെയും കൊല്ലാകൊല ചെയ്യുന്ന കേന്ദ്ര സര്‍ക്കാറിനെതിരെ രാഷ്ട്രീയ ഭേദമാന്യ സമരത്തിന് ഇറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ല ജനറല്‍ സെക്രട്ടറി സലീം കാരാടി, എന്‍ കെ റഷീദ് ഉമരി, ലസിത ടീച്ചര്‍, ജലീല്‍ സഖാഫി, ഇസ്മായില്‍ കമ്മന, വാഹിദ് ചെറുവറ്റ, ഫൗസിയ കെ കെ , കുഞ്ഞബ്ദുള്ള മാസ്റ്റര്‍, ബഷീര്‍ ചീക്കോന്ന്, ഷമീര്‍ വെള്ളയില്‍ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങള്‍ മണ്ഡലം പ്രസിഡന്റ്‌റുമാര്‍ പങ്കെടുത്തു.

Tags:    

Similar News