ബാബരി വിധി: ഏജീസ് ഓഫീസിന് മുന്നിൽ എസ്ഡിപിഐ പ്രതിഷേധം

Update: 2020-10-01 05:15 GMT

തിരുവനന്തപുരം: ബാബരി മസ്ജിദ് തകർത്തവരെ വെറുതെവിട്ട കോടതി വിധിക്കെതിരെ തിരുവനന്തപുരം ഏജീസ് ഓഫീസിന് മുന്നിൽ എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് പ്രാവച്ചമ്പലം പ്രതിഷേധം ഉദ്ഘാടനം ചെയ്തു.  ജില്ലാ വൈസ് പ്രസിഡൻ്റ് വേലുശേരി അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ ഷബീർ ആസാദ്, സിയാദ് തൊളിക്കോട്, മഹ്ഷൂഖ് വള്ളക്കടവ് തുടങ്ങിയവർ പങ്കെടുത്തു.


Tags:    

Similar News