ഇന്ത്യ തേടുന്നത് ഫാഷിസത്തിൽ നിന്നുള്ള മോചനം: മുവാറ്റുപുഴ അഷ്റഫ് മൗലവി
പ്രതിഷേധ ദിനത്തിൻ്റെ ഭാഗമായി ജില്ലയിലെ പ്രവർത്തകരുടെയും അനുഭാവികളുടെയും വീടുകളിൽ പ്രതിഷേധം നടന്നു.
പത്തനംതിട്ട: മതേതര ഇന്ത്യ തേടുന്നത് ഫാഷിസത്തിൽ നിന്നുള്ള സമ്പൂർണ്ണ മോചനമാണന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് മുവാറ്റുപുഴ അഷ്റഫ് മൗലവി അഭിപ്രായപ്പെട്ടു. കാശ്മീർ: ആർട്ടിക്കിൾ 370 പുനസ്ഥാപിക്കുക, ബാബരി ഭൂമിയിലെ രാമക്ഷേത്രം ഇന്ത്യയുടെ ഭൂമുഖത്തെ അപമാനത്തിൻ്റെ അടയാളം, മുത്തലാഖ് നിയമം മുസ്ലിം യുവാക്കളെ തടവിലാക്കാനുള്ള തന്ത്രം മാത്രം എന്നീ വിഷയങ്ങൾ ഉയർത്തി എസ്ഡിപിഐ ദേശീയ തലത്തിൽ നടത്തിയ പ്രതിഷേധ ദിനം ജില്ലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ഇന്ന് ഫാഷിസത്തെ അനുകൂലിക്കുന്ന മതേതര കക്ഷികൾ പിന്നീട് ഖേദിക്കേണ്ടിവരുമെന്നും അഷ്റഫ് മൗലവി മുന്നറിയിപ്പ് നൽകി.
സംസ്ഥാന ട്രഷറർ അജ്മൽ ഇസ്മാഈൽ, പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് അൻസാരി ഏനാത്ത്, ജനറൽ സെക്രട്ടറി താജുദീൻ നിരണം, സെക്രട്ടറി മുഹമ്മദ് അനീഷ്, പോപുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദ് എന്നിവർ രാജ്യ സംരക്ഷണ പ്രതിജ്ഞ ചൊല്ലി. പ്രതിഷേധ ദിനത്തിൻ്റെ ഭാഗമായി ജില്ലയിലെ പ്രവർത്തകരുടെയും അനുഭാവികളുടെയും വീടുകളിൽ പ്രതിഷേധം നടന്നു.