കരിനിയമങ്ങള്‍ കൊണ്ട് പൗരത്വ പ്രക്ഷോഭങ്ങളെ തകര്‍ക്കാമെന്നത് വ്യാമോഹം: ഇ എം ലത്തീഫ്
ലോക്ക് ഡൗണിന്റെ മറവില്‍ പൗരത്വ സംരക്ഷണ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ യുഎപിഎ ഉള്‍പ്പടെ ഭീകര നിയമം ചുമത്തി തടവിലാക്കുന്ന ഭരണകൂട വേട്ടയ്‌ക്കെതിരേ എസ്ഡിപിഐ ദേശവ്യാപകമായി നടത്തുന്ന സമരകാഹളത്തിന്റെ ഭാഗമായി ചേലക്കര മണ്ഡലത്തില്‍ 11 കേന്ദ്രങ്ങളില്‍ സമരകാഹളം നടത്തി.
ചേലക്കര: കരിനിയമങ്ങളെ കൊണ്ട് പൗരത്വ പ്രക്ഷോഭങ്ങളെ തകര്‍ക്കാമെന്നത് വ്യാമോഹം മാത്രമാണെന്ന് എസ്ഡിപിഐ തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഇ എം ലത്തീഫ് പറഞ്ഞു. ജനങ്ങളെ വീട്ടിലിരുത്തി സമര പോരാളികളെ ജയിലിലടച്ച് സുഖമായി ഭരിക്കാമെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ ഓരോ വീട്ടിലെ ഓരോ കുഞ്ഞു മനസ്സും സമരാഗ്‌നിയായി മാറുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ലോക്ക് ഡൗണിന്റെ മറവില്‍ പൗരത്വ സംരക്ഷണ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ യുഎപിഎ ഉള്‍പ്പടെ ഭീകര നിയമം ചുമത്തി തടവിലാക്കുന്ന ഭരണകൂട വേട്ടയ്‌ക്കെതിരേ എസ്ഡിപിഐ ദേശവ്യാപകമായി നടത്തുന്ന സമരകാഹളത്തിന്റെ ഭാഗമായി ചേലക്കര മണ്ഡലത്തില്‍ 11 കേന്ദ്രങ്ങളില്‍ സമരകാഹളം നടത്തി.
'ജയിലുകള്‍ നിറച്ചാലും പ്രതിഷേധങ്ങള്‍ അവസാനിക്കുന്നില്ല, ലോക്ക്ഡൗണിന്റെ മറവില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭകരെ കള്ളക്കേസേടുത്ത് ജയിലിലടക്കുന്ന ബിജെപി സര്‍ക്കാരിനെതിരേ ജനരോഷം ഉയര്‍ത്തുക' എന്ന പ്രമേയത്തിലാണ് സമരകാഹളം സംഘടിപ്പിച്ചത്ത്.
വെട്ടിക്കാട്ടിരിയില്‍ നടന്ന സമരകാഹളത്തില്‍ ജില്ലാ പ്രസിഡന്റ് ഇ എം ലത്തീഫ്, മണ്ഡലം പ്രസിഡന്റ് അബുതാഹിര്‍ കെ ബി, കെ പി മുഹമ്മദ് ഷഫീഖ്, ചേലക്കരയില്‍ മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുള്‍ സലാം, കുമരപ്പനാലില്‍ മണ്ഡലം സെക്രട്ടറി അബ്ദുള്‍ റഹ്മാന്‍, മുസ്തഫ, നൗഷാദ്, ചെറുതുരുത്തിയില്‍ മണ്ഡലം ജോയിന്റ് സെക്രട്ടറി എ എ ഷാജി, ഹംസ കെ കെ, അഹ്മദ് കബീര്‍ വി ബി, പള്ളത്ത് അബ്ദുള്‍ മജീദ്, ഷാഹുല്‍ ഹമീദ്, നൗഫല്‍, തളിയില്‍ അബ്ദുള്‍ ഖാദര്‍, സുഹൈല്‍, അഷ്‌റഫ് ,പൊറ്റയില്‍ ബ്രാഞ്ച് പ്രസിഡന്റ് മുഹമ്മദാലി, ബ്രാഞ്ച് സെക്രട്ടറി മുഹമ്മദുണ്ണി, സിദ്ധീഖ്, എന്നിവര്‍ പങ്കെടുത്തു.