വടകര: അശാസ്ത്രീയമായ കൊവിഡ് നിയന്ത്രണം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. വടകര അഞ്ചുവിളക്ക് പരിസരത്ത് നടത്തിയ പരിപാടി മണ്ഡലം പ്രസിഡന്റ് നിസാം പുത്തൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍ക്കാര്‍ നടപ്പിലാക്കുന്ന തെറ്റായ നിയന്ത്രണങ്ങള്‍ കാരണം ജനജീവിതം പട്ടിണിയിലാണന്നും വ്യാപാരികള്‍ക്കും ജീവിക്കണമെന്നും സര്‍ക്കാര്‍ തീരുമാനം മാറ്റിയില്ലേല്‍ കടകള്‍ തുറക്കാന്‍ എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നും യോഗത്തില്‍ സംസാരിച്ച സവാദ് വടകര പറഞ്ഞു.
പരിപാടിയില്‍ മണ്ഡലം സെക്രട്ടറി കെ വി പി ഷാജഹാന്‍, ബഷീര്‍ കെ കെ, സിദ്ധീഖ് പുത്തൂര്‍ സംസാരിച്ചു. മശ്ഹൂദ് കെ പി, ഫായിസ് നാദാപുരം റോഡ്, ഷമീര്‍ കെ പി, അസീബ്, നൗഫല്‍, റിയാസ് എന്നിവര്‍ ധര്‍ണക്ക് നേതൃത്വം നല്‍കി.