സ്വാതന്ത്ര്യ സമര നായകരിൽ സവർക്കറെ ഉൾപ്പെടുത്തിയതിൽ എസ്ഡിപിഐ പ്രതിഷേധിച്ചു
നേരത്തെ അധ്യാപകർ തയ്യാറാക്കിയ 75 നേതാക്കളിൽ ഉൾപ്പെടാത്ത സവർക്കറുടെ പേര് ഒരധ്യാപിക മനപ്പൂർവം ഉൾപ്പെടുത്തുകയായിരുന്നു.
അരീക്കോട്: കീഴുപറമ്പ് ജിവിഎച്ച്എസ്എസ് സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ രാഷ്ട്രപിതാവിൻ്റെ ഘാതകരിൽ ആറാം പ്രതിയായ വി ഡി സവർക്കറെ സമരനായകൻ ആക്കി സ്വാതന്ത്യ സമര പോരാളികളായ നേതാക്കൾക്കൊപ്പം ഉൾപ്പെടുത്തി അവതരിപ്പിച്ചതിനെതിരേ എസ്ഡിപിഐ കിഴുപറമ്പ് പഞ്ചായത്ത് കമ്മറ്റി സ്കുളിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.
നേരത്തെ അധ്യാപകർ തയ്യാറാക്കിയ 75 നേതാക്കളിൽ ഉൾപ്പെടാത്ത സവർക്കറുടെ പേര് ഒരധ്യാപിക മനപ്പൂർവം ഉൾപ്പെടുത്തുകയായിരുന്നു. തികച്ചും മതേതര മൂല്യങ്ങളെ കാത്തു സൂക്ഷിക്കുന്ന രണ്ടായിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയത്തിനെ കളങ്കപ്പെടുത്താനും ആർഎസ്എസ് വൽക്കരിക്കാനുമുള്ള അധ്യാപികയുടെ ഇടപെടലിനെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട വിദ്യാഭ്യാസ അധികൃതർക്ക് എസ്ഡിപിഐ പരാതിയും സമർപ്പിച്ചു. എസ്ഡിപിഐ കിഴുപറമ്പ് പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് ഷാഹുൽ ഹമീദ്, സെക്രട്ടറി ഉബൈദ് തൃക്കളയൂർ എന്നിവർ നേതൃത്വം നൽകി.