ആയിശ സുല്‍ത്താനക്കെതിരേയുള്ള രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കണം; എസ്ഡിപിഐ ഏജീസ് ഓഫിസ് മാര്‍ച്ച് നടത്തി
തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ സംഘപരിവാര അജണ്ട നടപ്പിലാക്കാനുള്ള നീക്കത്തിനെതിരേ പ്രതികരിച്ച ആക്ടിവിസ്റ്റ് ആയിശ സുല്‍ത്താനക്കെതിരേയുള്ള രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ ഏജീസ് ഓഫിസ് മാര്‍ച്ച് നടത്തി. മാര്‍ച്ച് എസ്്ഡിപിഐ ജില്ലാ സെക്രട്ടറി സിയാദ് തൊളിക്കോട് ഉദ്ഘാടനം ചെയ്്തു
.
ഭരണകൂടത്തിന്റെ ജനാധിപത്യ വിരുദ്ധ നീക്കങ്ങള്‍ക്കെതിരേ പ്രതികരിക്കുന്ന പൗരന്മാര്‍ക്കെതിരേ രാജ്യദ്രോഹക്കേസ് ചുമത്തുന്നത് ഫാഷിസ്റ്റ് നടപടിയാണ്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ നടത്തുന്ന ജനവിരുദ്ധ നീക്കങ്ങള്‍ക്കെതിരേ പൊരുതുന്ന ദ്വീപ് ജനതക്കും കേസ് ചുമത്തപ്പെട്ട ആയിശ സുല്‍ത്താനക്കും പാര്‍ട്ടി എല്ലാവിധ പിന്തുണയും ഐക്യദാര്‍ഢ്യവും അറിയിക്കുന്നതായി മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സിയാദ് തൊളിക്കോട് പറഞ്ഞു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച മാര്‍ച്ച് ഏജീസ് ഓഫിസിന് മുന്‍പില്‍ സമാപിച്ചു.
എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം മഹ്ഷൂഖ് വള്ളക്കടവ് അധ്യക്ഷത വഹിച്ചു. മാര്‍ച്ചില്‍ പാര്‍ട്ടി നേതാക്കളായ യാസീന്‍, അഫ്‌സല്‍, സയ്യിദ് അലി, ഫയാസ്, റിയാസ് എന്നിവര്‍ പങ്കെടുത്തു