നവീകരിച്ച എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം പാളയം മീഡ്‌സ് ലെയ്‌നില്‍ നീതിമാന്‍ മാന്‍ഷന്‍ ബില്‍ഡിങ്ങില്‍ നവീകരിച്ച കെട്ടിടത്തില്‍ പുതിയ ഓഫിസിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി നിര്‍വഹിച്ചു.

Update: 2019-11-28 11:24 GMT
തിരുവനന്തപുരം പാളയത്ത് എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി ഓഫിസ് സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: നവീകരിച്ച എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം പാളയം മീഡ്‌സ് ലെയ്‌നില്‍ നീതിമാന്‍ മാന്‍ഷന്‍ ബില്‍ഡിങ്ങില്‍ നവീകരിച്ച കെട്ടിടത്തില്‍ പുതിയ ഓഫിസിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി നിര്‍വഹിച്ചു. ഒരു പതിറ്റാണ്ട് മുമ്പ് പാര്‍ട്ടി ഉയര്‍ത്തിയ 'വിശപ്പില്‍ നിന്നു മോചനം ഭയത്തില്‍ നിന്നു മോചനം' എന്ന മുദ്രാവാക്യത്തിന്റെ പ്രസക്തി നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

മനുഷ്യകുലത്തിന്റെ തന്നെ അടിസ്ഥാന വിഷയമാണ് പാര്‍ട്ടി സംബോധന ചെയ്യുന്നത്. രാജ്യത്തിന്റെ ഭരണഘടന തന്നെ വെല്ലുവിളി നേരിടുന്ന വര്‍ത്തമാനകാലത്ത് ഭരണഘടനാ സംരക്ഷണ ദൗത്യവുമായി പാര്‍ട്ടി മുമ്പോട്ടുപോവുമെന്നും അദ്ദേഹം ഉദ്ഘാടന സന്ദേശത്തില്‍ വ്യക്തമാക്കി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യം അപകടത്തിലാണെന്നും സ്വാതന്ത്ര്യം നിലനിര്‍ത്തുന്നതിനും ഫാഷിസത്തെ ചെറുത്തുതോല്‍പ്പിക്കുന്നതിനും വിഭാഗീയതകള്‍ക്കതീതമായ യോജിച്ച പോരാട്ടം അനിവാര്യമാണെന്ന് ചടങ്ങില്‍ സംസാരിച്ച ലോക് ജനതാദള്‍ ജില്ലാ സെക്രട്ടറി എന്‍ എം നായര്‍ അഭിപ്രായപ്പെട്ടു.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂനിയന്‍ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി ഷാനവാസ്, എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് കരമന സലീം, എസ്ഡിപിഐ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷിഹാബുദ്ദീന്‍ മന്നാനി സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍, സംസ്ഥാന സെക്രട്ടറിമാരായ മുസ്തഫ കൊമ്മേരി, കെ കെ അബ്ദുല്‍ ജബ്ബാര്‍, കെ എസ് ഷാന്‍, ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ പി കെ ഉസ്മാന്‍, പി പി മൊയ്തീന്‍ കുഞ്ഞ്, സംസ്ഥാന സമിതിയംഗം പി ആര്‍ കൃഷ്ണന്‍ കുട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി അഷറഫ് പ്രാവച്ചമ്പലം, ജില്ലാ സെക്രട്ടറിമാരായ ഷെബീര്‍ ആസാദ്, സിയാദ് തൊളിക്കോട്, ലോക് ജനതാദള്‍ ജില്ലാ സെക്രട്ടറി ബാലു സംബന്ധിച്ചു.

Tags:    

Similar News