മൂന്നാര്‍ രാജമല പെട്ടിമുടി ദുരന്തം: എസ്ഡിപിഐ അനുശോചിച്ചു

തോട്ടം തൊഴിലാളി കുടുംബങ്ങളാണ് കേരളത്തെ നടുക്കിയ ദുരന്തത്തിനിരയായത്. പലരും ഇപ്പോഴും മണ്ണിനടിയിലാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നതേ ഉള്ളൂ. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചത് ആശ്വാസകരമാണ്.

Update: 2020-08-07 14:50 GMT
മൂന്നാര്‍ രാജമല പെട്ടിമുടി ദുരന്തം: എസ്ഡിപിഐ അനുശോചിച്ചു

തിരുവനന്തപുരം: മൂന്നാര്‍ രാജമല പെട്ടിമുടി ദുരന്തത്തില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദുരന്തത്തില്‍ ഉറ്റവരെ നഷ്ടമായവരുടെ തീരാവേദനയില്‍ പങ്കുചേരുന്നു. തോട്ടം തൊഴിലാളി കുടുംബങ്ങളാണ് കേരളത്തെ നടുക്കിയ ദുരന്തത്തിനിരയായത്. പലരും ഇപ്പോഴും മണ്ണിനടിയിലാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നതേ ഉള്ളൂ. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചത് ആശ്വാസകരമാണ്. അതേസമയം ദുരന്തത്തിനിരയായി സര്‍വതും നഷ്ടപ്പെട്ട എല്ലാവര്‍ക്കും സഹായധനം പ്രഖ്യാപിക്കണം. ദുഷ്‌ക്കരമായ സാഹചര്യത്തിലും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പിട്ടിരിക്കുന്ന സേനാംഗങ്ങളുള്‍പ്പെടെയുള്ളവര്‍ക്ക് സര്‍വവിധ പിന്തുണയും മജീദ് ഫൈസി ഉറപ്പുനല്‍കി. പ്രളയക്കെടുതിയിലും മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും കഷ്ടതയനുഭവിക്കുന്നവരുടെ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസത്തിനും എല്ലാ ജില്ലകളിലും പാര്‍ട്ടി വളണ്ടിയര്‍മാര്‍ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News