ക്രമസമാധാനനില: ഗവര്‍ണര്‍ക്ക് നല്‍കിയ റിപോര്‍ട്ടില്‍ സംഘപരിവാര പങ്ക് എടുത്തുകാട്ടി മുഖ്യമന്ത്രി

ശബരിമലയിലും സമീപത്തുമായി നടന്ന അക്രമങ്ങളില്‍ 2012 കേസുകളെടുത്തു. ഈ കേസുകളിലെ 10,561 പ്രതികളില്‍ 9489 പേരും സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തകരാണ്. ഹര്‍ത്താലിനുണ്ടായ അക്രമങ്ങളില്‍ 1137 കേസുകളെടുത്തു. ഈ കേസുകളിലെ 10,024 പ്രതികളില്‍ 9193 പേര്‍ സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തകരാണെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Update: 2019-01-11 06:07 GMT
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ടു സംസ്ഥാനത്തെ ക്രമസമാധാനനില സംബന്ധിച്ച് ഗവര്‍ണര്‍ക്ക് നല്‍കിയ റിപോര്‍ട്ടില്‍ സംഘപരിവാര പങ്ക് എടുത്തുകാട്ടി മുഖ്യമന്ത്രി. സംഘപരിവാരം നടത്തിയ വ്യാപക അക്രമങ്ങളെ തുടര്‍ന്നു സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നതോടെയാണ് ഗവര്‍ണര്‍ സര്‍ക്കാരിനോട് റിപോര്‍ട്ട് തേടിയത്. ശബരിമലയില്‍ യുവതികള്‍ക്കും പ്രവേശിക്കാം എന്ന സുപ്രിം കോടതി വിധി വന്നതു മുതല്‍ സംഘപരിവാരംനടത്തിയ ആസൂത്രിത അക്രമങ്ങളെ കുറിച്ചും ശബരിമല നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ സ്ത്രീകളടക്കമുള്ള ഭക്തര്‍ക്കു നേരെ നടന്ന അതിക്രമങ്ങളെക്കുറിച്ചുമുള്ള വിശദ വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. നിലയ്ക്കലിലും പമ്പയിലും മാധ്യമ പ്രവര്‍ത്തകരെയും പോലിസുകാരെയും അക്രമിച്ചതിന്റെയും വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. വിശേഷ ദിവസങ്ങളില്‍ ശബരിമലയിലും സമീപത്തുമായി നടന്ന അക്രമങ്ങളില്‍ 2012 കേസുകളെടുത്തു. ഈ കേസുകളിലെ 10,561 പ്രതികളില്‍ 9489 പേരും സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തകരാണ്. ഹര്‍ത്താലിനുണ്ടായ അക്രമങ്ങളില്‍ 1137 കേസുകളെടുത്തു. ഈ കേസുകളിലെ 10,024 പ്രതികളില്‍ 9193 പേര്‍ സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തകരാണെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News