കൊല്ലം സ്വദേശി ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍
മൃതദേഹം ഷാര്‍ജ പോലിസ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് ഷാര്‍ജ പോലിസ് അന്വേഷിക്കുന്നുണ്ട്.
ഷാര്‍ജ: മലയാളി യുവാവ് ഷാര്‍ജയിലെ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചതായി റിപ്പോര്‍ട്ട്. കൊല്ലം പരവൂര്‍ നെടുങ്ങോലം കച്ചേരിവിള വീട്ടില്‍ സുരേന്ദ്രന്റെ മകന് സുമേഷാണ് (24) മരിച്ചത്. ഷാര്‍ജയിലെ ഒരു ഗ്രാഫിക്സ് ഡിസൈനിങ് സ്ഥാപനത്തിലെ ജീവനക്കാരനാണ്. താമസിച്ചിരുന്ന കെട്ടിടത്തിന്റെ ആറാം നിലയില്‍ ഫോണില്‍ സംസാരിച്ചു നിന്നിരുന്ന ഇദ്ദേഹം ഫോണ്‍ എറിഞ്ഞ് തകര്‍ത്ത് താഴേക്ക് ചാടുകയായിരുന്നു എന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഒരു വര്‍ഷം മുമ്പാണ് ഇദ്ദേഹം ഷാര്‍ജയില്‍ ജോലിയില്‍ പ്രവേശിച്ചത്. മൃതദേഹം ഷാര്‍ജ പോലിസ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് ഷാര്‍ജ പോലിസ് അന്വേഷിക്കുന്നുണ്ട്. മാതാവ്: ഓമന.