എറണാകുളത്തെ ഷിഗല്ല; ഉറവിടം കണ്ടെത്താനായില്ല; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യ വകുപ്പ്

ചോറ്റാനിക്കര സ്വദേശിനിക്ക് എറണാകുളം റീജ്യണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഡിസംബര്‍ 23ന് ചികില്‍സ തേടിയ ഇവര്‍ കഴിഞ്ഞ ദിവസം രോഗമുക്തയായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു

Update: 2021-01-01 06:53 GMT

കൊച്ചി: എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുണ്ടായിരുന്ന ചോറ്റാനിക്കര സ്വദേശിനിക്ക് ഷിഗല്ല പിടിപെട്ടതിന്റെ ഉറവിടം കണ്ടെത്താനാവാതെ ആരോഗ്യവകുപ്പ്.ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ചോറ്റാനിക്കര സ്വദേശിനിക്ക് എറണാകുളംറീജ്യണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ഡിസംബര്‍ 23ന് ചികില്‍സ തേടിയ ഇവര്‍ കഴിഞ്ഞ ദിവസം രോഗമുക്തയായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ തന്നെ ആരോഗ്യ വകുപ്പ് പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയിരുന്നു. രോഗബാധ കണ്ടെത്തിയ വീട്ടിലെ ഉള്‍പ്പെടെ പ്രദേശത്തെ കിണറുകളിലെ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചത്. കൂടാതെ പ്രദേശത്തെ ഹോട്ടലുകളിലും ഭക്ഷണ ശാലകളിലും ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷ വകുപ്പും സംയോജിതമായി പരിശോധന നടത്തി വരുകയാണ്.

Tags:    

Similar News