കാറ്റില്‍ മരം ഒടിഞ്ഞുവീണ് ആറുവയസുകാരി മരിച്ചു
തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് അല്‍പം മുമ്പാണ് സംഭവം.
കല്‍പ്പറ്റ: ശക്തമായ കാറ്റില്‍ മരം കടപുഴകിവീണ് ആറുവയസുകാരി മരിച്ചു. തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് രാത്രിയാണ് സംഭവം. വാളാട്- കുഞ്ഞോം റോഡില്‍ റവന്യു കുന്നിനു സമീപനം താമസിക്കുന്ന ബാബു എന്നയാളുടെ വീടിനു മുകളിലാണ് മരം വീണത്.
വാളാട് തോളക്കരയിലെ വീട്ടില്‍ ഉറങ്ങുകയായിരുന്ന ആറുവയസുകാരി ജ്യോതികയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ബാബുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.