എസ്എന്‍ഡിപി യൂനിയന്‍ ഫണ്ട് ക്രമക്കേട് കേസ്: റദ്ദാക്കണമെന്ന് ഹരജിയുമായി സുഭാഷ് വാസു
എസ്എന്‍ഡിപി യൂനിയനിലെ സാമ്പത്തിക ഇടപാടിനെ കുറിച്ച് അന്വേഷണം നടത്താന്‍ പോലിസിന് അധികാരമില്ല. കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള യൂനിയന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷണം നടത്തേണ്ടത് കമ്പനി രജിസ്ട്രാര്‍ ആണെന്നും സുഭാഷ് വാസു ഹരജിയില്‍ പറഞ്ഞു
കൊച്ചി: എസ്എന്‍ഡിപി യൂനിയന്‍ ഫണ്ടില്‍ ക്രമക്കേട് കാണിച്ചെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുഭാഷ് വാസു ഹൈക്കോടതിയില്‍ ഹരജി നല്‍കി. എസ്എന്‍ഡിപി യൂനിയനിലെ സാമ്പത്തിക ഇടപാടിനെ കുറിച്ച് അന്വേഷണം നടത്താന്‍ പോലിസിന് അധികാരമില്ല. കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള യൂനിയന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷണം നടത്തേണ്ടത് കമ്പനി രജിസ്ട്രാര്‍ ആണെന്നും സുഭാഷ് വാസു ഹരജിയില്‍ പറഞ്ഞു. മാവേലിക്കര യൂനിയന്‍ ജനറല്‍ ബോഡി കണക്കുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. യൂനിയന്‍ കൗണ്‍സിലില്‍ നിന്ന് ദയകുമാറിനെ പുറത്താക്കിയതിന്റെ വൈരാഗ്യത്തിലാണ് തനിക്കെതിരേ പോലിസില്‍ പരാതി നല്‍കിയത്. എസ്എന്‍ഡിപി. യൂനിയന്റെ പ്രവര്‍ത്തനങ്ങളെകുറിച്ചു പോലിസില്‍ പരാതിപ്പെടാന്‍ ദയകുമാറിന് അര്‍ഹത ഇല്ലെന്നും സുഭാഷ് വാസു വ്യക്തമാക്കി. അന്വേഷണം നിര്‍ത്തിവയ്ക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കണമെന്നും സുഭാഷ് വാസു ഹരജിയില്‍ ആവശ്യപ്പെട്ടു.