സ്‌നേഹപൂര്‍വം ജമാല്‍ക്കയ്ക്ക് പ്രകാശനം ചെയ്തു
അഞ്ചര പതിറ്റാണ്ട് കാലമായി മാധ്യമ, സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായ ജമാല്‍ കൊച്ചങ്ങാടിക്ക് ഖത്തര്‍ മലയാളികളുടെ സംഘടനയായ തനത് സാംസ്‌കാരിക വേദി സമര്‍പ്പിക്കുന്ന ഉപഹാര ഗ്രന്ഥം 'സ്‌നേഹപൂര്‍വം ജമാല്‍ക്കയ്ക്ക്' പ്രകാശനം ചെയ്തു.
കോഴിക്കോട്: അഞ്ചര പതിറ്റാണ്ട് കാലമായി മാധ്യമ, സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായ ജമാല്‍ കൊച്ചങ്ങാടിക്ക് ഖത്തര്‍ മലയാളികളുടെ സംഘടനയായ തനത് സാംസ്‌കാരിക വേദി സമര്‍പ്പിക്കുന്ന ഉപഹാര ഗ്രന്ഥം 'സ്‌നേഹപൂര്‍വം ജമാല്‍ക്കയ്ക്ക്' പ്രകാശനം ചെയ്തു. കെ പി കേശവ മേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സാഹിത്യകാരന്‍ യു എ ഖാദറാണ് പ്രകാശനം നിര്‍വഹിച്ചത്.
എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ പി രാമനുണ്ണി ഏറ്റുവാങ്ങി. തേജസ് ചീഫ് എഡിറ്റര്‍ എന്‍ പി ചെക്കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ എ പി കുഞ്ഞാമു, എന്‍ പി രാജേന്ദ്രന്‍, പ്രഫ. പി കോയ, കമാല്‍ വരദൂര്‍, പ്രഫ.യാസീന്‍ അഷറഫ്, ജമാല്‍ കൊച്ചങ്ങാടി, കെ പി കമാല്‍, റഫീഖ് റമദാന്‍ സംസാരിച്ചു.
കേരളീയ സാംസ്‌കാരിക രംഗത്ത് നന്മയുടെ വെളിച്ചം പ്രസരിപ്പിച്ച് കൊണ്ടിരിക്കുന്ന ജമാല്‍ കൊച്ചങ്ങാടിയുടെ സംഭാവനകളെകുറിച്ച്്് അദ്ദേഹത്തിന്റെ സൃഹൃത്തുക്കളും എഴുത്തുകാരും കലാകാരന്‍മാരും സഹപ്രവര്‍ത്തകരും എഴുതിയ ലേഖനങ്ങളും അദ്ദേഹത്തിന്റെ കൃതികളെ കുറിച്ചുള്ള പഠനങ്ങളുമാണ് പുസ്തകത്തിലുള്ളത്. പ്രകാശന ചടങ്ങിന് ശേഷം കോഴിക്കോട് അബ്ദുല്‍ നാസര്‍ നയിച്ച ഗസല്‍ മെഹ്ഫില്‍ അരങ്ങേറി.