മുനമ്പം വഖ്ഫ് ഭൂമി പൂര്‍ണമായും സംരക്ഷിക്കണം: രാഷ്ട്രീയ-സാമുദായിക സംഘടനകളുടെ സംയുക്തയോഗം

Update: 2024-12-21 13:47 GMT

കോഴിക്കോട്: കൊച്ചി കണയന്നൂര്‍ താലൂക്ക് മട്ടാഞ്ചേരി അംശം ദേശത്ത് കച്ചി മേമന്‍ ഹാഷിം സേട്ട് മകന്‍ മുഹമ്മദ് സിദ്ധീഖ് സേട്ട് ഫാറൂഖ് കോളേജ് മാനേജ്‌മെന്റ് കമ്മിറ്റിക്ക് നല്‍കിയ ചെറായി ബീച്ചിലെ 404.76 ഏക്കര്‍ വരുന്ന മുനമ്പം എസ്‌റ്റേറ്റ് ഭൂരേഖകള്‍ കൊണ്ടും വഖ്ഫ് ആധാരം കൊണ്ടും കഴിഞ്ഞകാല കോടതി വിധികള്‍ കൊണ്ടും പൂര്‍ണമായും വഖ്ഫ് ഭൂമി ആണെന്നും പൂര്‍ണമായും സംരക്ഷിക്കണമെന്നും കോഴിക്കോട് അഖില കേരള വഖ്ഫ് സംരക്ഷണ സമിതി വിളിച്ചു ചേര്‍ത്ത വിവിധ സംഘടനകളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു.

മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ (സമസ്ത), പി ആലിക്കോയ (എസ്‌വൈഎസ്), ഡോ. കെ മുഹമ്മദ് ബഷീര്‍ (മുന്‍ വൈസ്ചാന്‍സലര്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി), എന്‍ കെ അബ്ദുല്‍ അസീസ് (നാഷണല്‍ ലീഗ്), സി പി എ ലത്തീഫ് (എസ്ഡിപിഐ), മുസ്തഫ പാലാഴി (വെല്‍ഫയര്‍ പാര്‍ട്ടി), ടി എ മുജീബ് റഹ്മാന്‍ (പിഡിപി) , കെ അബ്ദുല്‍ കലാം (കെഡിപി), എന്‍ കെ അലി (മെക്ക) പി കെ ജലീല്‍ (റിട്ട. ഡിവിഷണല്‍ ഓഫീസര്‍, കേരള വഖ്ഫ് ബോര്‍ഡ്), എഞ്ചിനിയര്‍ പി മാമുക്കോയ ഹാജി, വി എസ് അബ്ദുറഹ്മാന്‍ എറണാകുളം (കെഎംഇഎ), പ്രഫ. കെ വി വീരാന്‍ മൊയ്തീന്‍, എഞ്ചിനിയര്‍ കെ ഇസ്മായില്‍ കുട്ടി, അസ്ഗര്‍ അലി, കെ ഷെമീര്‍ (ഐഎസ്ഇ), മുസ്തഫ കൊമ്മേരി, ടി പി സിദ്ധീഖ്(ഹിറാ സെന്റര്‍), ടി കെ എ അസീസ് (കണ്ടബേറി ജുമാ മസ്ജിദ് പ്രസിഡന്റ്), സി ബി കുഞ്ഞു മുഹമ്മദ് (മെക്ക), റസൂല്‍ ഗഫൂര്‍ (എംഐഎഫ്) എന്‍ ഖാദര്‍ മാസ്റ്റര്‍, പ്രഫ. അബ്ദുല്‍ ഖാദര്‍ കാരന്തൂര്‍, പി റഷീദ് പി തുടങ്ങിയവര്‍ സംസാരിച്ചു.

Similar News