സ്‌നേഹയാനം: ഭിന്നശേഷി കുട്ടികളുടെ അമ്മമാര്‍ക്ക് സൗജന്യ ഇലക്ട്രിക് ഓട്ടോ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യ നീതി വകുപ്പ് നടപ്പാക്കുന്ന സ്‌നേഹയാനം പദ്ധതിക്ക് ഇപ്പോള്‍ അപേക്ഷിക്കാം. നാഷനല്‍ ട്രസ്റ്റ് നിയമത്തില്‍ ഉള്‍പ്പെട്ട മാനസിക വെല്ലുവിളി,ഓട്ടിസം, സെറിബ്രല്‍ പാല്‍സി, ബഹു വൈകല്യം എന്നിവ ബാധിച്ചവരുടെ നിര്‍ധനരായ അമ്മമാര്‍ക്ക് സൗജന്യമായി ഇലക്ട്രിക് ഓട്ടോ നല്‍കുന്ന പദ്ധതിയാണ് സ്‌നേഹയാനം. സാമൂഗഹ്യ നീതി വകുപ്പില്‍ നിന്ന് അപേക്ഷകള്‍ ലഭിക്കും.