'മതനിരപേക്ഷതയും സാഹോദര്യവും സംരക്ഷിക്കണം'; സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്ന് നിയമസഭാ സ്പീക്കർ
സ്വതന്ത്ര ഇന്ത്യ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യം, നീതി, സമത്വം, സാഹോദര്യം എന്നിവ യാഥാര്‍ത്ഥ്യമാക്കാനുമുള്ള പോരാട്ടം ഇനിയും തുടരാം.
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് നിയമസഭാ സ്പീക്കർ എം ബി രാജേഷ്. സ്വതന്ത്ര ഇന്ത്യയുടെ ആധാരശിലകളായ മതനിരപേക്ഷത, ജനാധിപത്യം, ജനങ്ങളുടെ പരമാധികാരം, സോഷ്യലിസം, ഫെഡറല്‍ സംവിധാനം എന്നിവ സംരക്ഷിക്കാനുള്ള പോരാട്ടവും സ്വതന്ത്ര ഇന്ത്യ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യം, നീതി, സമത്വം, സാഹോദര്യം എന്നിവ യാഥാര്‍ത്ഥ്യമാക്കാനുമുള്ള പോരാട്ടം ഇനിയും തുടരാം. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികത്തില്‍ നമുക്ക് പുതുക്കാനുള്ള പ്രതിജ്ഞ അതാണെന്നും സ്പീക്കർ എം ബി രാജേഷ് പറഞ്ഞു.