നിപ: മൃഗസംരക്ഷണ വകുപ്പ് പ്രത്യേകസംഘം രൂപീകരിക്കും
കഴിഞ്ഞ വര്‍ഷം കോഴിക്കോട് ജില്ലയില്‍ നിപ ബാധിത സ്ഥലത്ത് പ്രവര്‍ത്തിച്ചത് പോലെ കേരള വെറ്റിനറി ആന്റ് അനിമല്‍ സയന്‍സ് യൂനിവേഴ്സിറ്റി ഒരു പ്രത്യേക ടീം രൂപീകരിച്ച് പ്രവര്‍ത്തിക്കുവാന്‍ മന്ത്രി കെ രാജു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇത് പക്ഷി മൃഗാദികളിലൂടെയും പകരാന്‍ സാദ്ധ്യതയുണ്ടെന്ന കാര്യം മുന്‍കൂട്ടി കണ്ട് കഴിഞ്ഞ വര്‍ഷം കോഴിക്കോട് ജില്ലയില്‍ നിപ ബാധിത സ്ഥലത്ത് പ്രവര്‍ത്തിച്ചത് പോലെ കേരള വെറ്റിനറി ആന്റ് അനിമല്‍ സയന്‍സ് യൂനിവേഴ്സിറ്റി ഒരു പ്രത്യേക ടീം രൂപീകരിച്ച് പ്രവര്‍ത്തിക്കുവാന്‍ മന്ത്രി കെ രാജു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സംഘം പ്രശ്നബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫിസിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ തുറന്നു പ്രവര്‍ത്തിക്കും. ജില്ലാ കലക്ടര്‍, ഡിഎംഒ എന്നിവരുമായി യോജിച്ചായിരിക്കും സംഘത്തിന്റെ പ്രവര്‍ത്തനം.