നിപ: കേന്ദ്രസംഘം കൊച്ചിയില്‍; റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ചു
ഇടുക്കിയാണ് നിപ്പ വൈറസിന്റെ ഉത്ഭവകേന്ദ്രമെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇടുക്കി ഡിഎംഒ എന്‍ പ്രിയ വ്യക്തമാക്കി. ഇടുക്കി ജില്ലയില്‍ ഇതുവരെ ആരും നിരീക്ഷണത്തില്‍ ഇല്ലെന്നും ഡിഎംഒ അറിയിച്ചു.
തിരുവനന്തപുരം: നിപ ബാധയെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യ വകുപ്പിന്റെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി ശൈലജ. ആറംഗ കേന്ദ്രസംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. കലക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം കേന്ദ്രീകരിച്ചായിരിക്കും സംഘത്തിന്റെ പ്രവര്‍ത്തനം.
നിപ ബാധയെ തുടര്‍ന്നുള്ള സാഹചര്യം കണക്കിലെടുത്ത് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ചിട്ടുണ്ട്. കോഴിക്കോട് നിന്നുള്ള വിദഗ്ധ സംഘവും കൊച്ചിയിലെത്തിയിട്ടുണ്ട്-അവര്‍ പറഞ്ഞു.
അതിനിടെ, ഇടുക്കിയാണ് നിപ്പ വൈറസിന്റെ ഉത്ഭവകേന്ദ്രമെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇടുക്കി ഡിഎംഒ എന്‍ പ്രിയ വ്യക്തമാക്കി. ഇടുക്കി ജില്ലയില്‍ ഇതുവരെ ആരും നിരീക്ഷണത്തില്‍ ഇല്ലെന്നും ഡിഎംഒ അറിയിച്ചു.