സ്പിരിറ്റ് വെട്ടിപ്പ് കേസ് : രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

സിജോയുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. സ്പിരിറ്റ് കടത്തിയ ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍മാരില്‍ ഒരാളായിരുന്നു സിജോ. ഇയാള്‍ കഴിഞ്ഞ ജൂലൈ ഒന്നു മുതല്‍ റിമാന്‍ഡിലാണ്. ആരോപണം ഗുരുതരമാണെന്നും ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്നു കോടതി ഉത്തരവില്‍ വ്യക്തമാക്കി

Update: 2021-08-02 13:12 GMT

കൊച്ചി: തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേര്‍സ് ആന്റ് കെമിക്കല്‍സിലെ സ്പിരിറ്റ് വെട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സിജോയുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. സ്പിരിറ്റ് കടത്തിയ ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍മാരില്‍ ഒരാളായിരുന്നു സിജോ. ഇയാള്‍ കഴിഞ്ഞ ജൂലൈ ഒന്നു മുതല്‍ റിമാന്‍ഡിലാണ്.

ആരോപണം ഗുരുതരമാണെന്നും ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്നു കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഇയാളെ ചോദ്യം ചെയ്യേണ്ട കാലയളവില്‍ കൊവിഡ് പോസിറ്റിവായിരുന്നുവെന്നു വ്യക്തമാക്കിയ കോടതി ജാമ്യാപേക്ഷ തള്ളുകയാണെന്നു വ്യക്തമാക്കി.മദ്യനിര്‍മാണത്തിനായി മധ്യപ്രദേശില്‍നിന്നു കൊണ്ടുവന്ന ടാങ്കറിലെ സ്പിരിറ്റില്‍ 20386 ലിറ്റര്‍ മറിച്ചു വിറ്റു എന്നാണ് പ്രതികള്‍ക്കെതിരായ കേസ്. കേസിലെ നാലും അഞ്ചും ആറും പ്രതികള്‍ ഒളിവിലാണ്.

Tags:    

Similar News