എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മേയ് രണ്ടാംവാരം നടത്താൻ ധാരണ

മേയ് മൂന്നിന് ലോക്ക് ഡൗൺ അവസാനിച്ചാൽ മേയ് 11ന് പരീക്ഷ നടത്താനാണ് ആലോചന. 11 മുതൽ തുടർച്ചയായ ദിവസങ്ങളിൽ പരീക്ഷ ഉണ്ടാകും.

Update: 2020-04-21 08:30 GMT

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ മേയ് രണ്ടാംവാരം നടത്താൻ ധാരണ. ലോക്ക് ഡൗൺ അവസാനിച്ചാൽ മെയ് 11 മുതൽ നടത്താനാണ് ധാരണ. പ്ലസ് വൺ പരീക്ഷ പിന്നീട് നടത്തും. ലക്ഷദ്വീപിലും ഗൾഫിലും പരീക്ഷാകേന്ദ്രങ്ങൾ ഉള്ളതിനാൽ അവിടെ ലോക്ക് ഡൗൺ നീളുമോ എന്നതും പരിഗണിക്കേണ്ടിവരും. പൊതുവിദ്യാഭ്യാസ സെക്രട്ടറി വിളിച്ചുചേർത്ത അധ്യാപക സംഘടനകളുടെ ക്യുഐപി ഓഡിയോ മീറ്റിങ്ങിലാണ് തീരുമാനം.

എസ്എസ്എൽസിക്ക് മൂന്നും പ്ലസ് ടുവിന് നാലും പരീക്ഷകളാണ് ബാക്കിയുള്ളത്. മേയ് മൂന്നിന് ലോക്ക് ഡൗൺ അവസാനിച്ചാൽ മേയ് 11ന് പരീക്ഷ നടത്താനാണ് ആലോചന. 11 മുതൽ തുടർച്ചയായ ദിവസങ്ങളിൽ പരീക്ഷ ഉണ്ടാകും. എസ്എസ്എൽസി പരീക്ഷ രാവിലെയും പ്ലസ്ടൂ പരീക്ഷ ഉച്ചയ്ക്ക് ശേഷവും നടത്തും. പരീക്ഷാ സെൻ്ററുകളിൽ കൊവിഡ് പ്രതിരോധത്തിനുള്ള മുൻകരുതലുകൾ സ്വീകരിക്കും.

എസ്എസ്എൽസി മൂല്യനിർണയം ജില്ലകളിൽ കൂടുതൽ സെൻ്ററുകൾ ആരംഭിച്ച് വേഗത്തിൽ പുർത്തിയാക്കും. അധ്യാപകർക്ക് പ്രയാസമില്ലാതെ സ്വന്തം ജില്ലയിൽ തന്നെ ഡ്യൂട്ടി നൽകും. എൽപി, യുപി അധ്യാപകർക്കുള്ള അഞ്ച്ദിന പരിശീലനം മെയ് മാസത്തിൽ ഓൺലൈനായി നടത്തും. എസ്എസ്എൽസി, എച്ച്എസ്ഇ പരീക്ഷ വാല്യൂവേഷന് ശേഷം എച്ച്എസ്, എച്ച്എസ്ഇ അധ്യാപക പരിശീലനം നടക്കും.

അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത നേരിടുന്ന പ്രൈമറി അധ്യാപകരുടെ പ്രശ്നങ്ങൾ പൊതു വിദ്യാഭ്യാസ വകുപ്പ് പരിഹരിക്കും. അധ്യാപക പരിശീലനത്തിൻ്റെ മൊഡ്യൂൾ തയ്യാറാക്കി ക്യുഐപി സംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിച്ച് പരിശീലന തീയതി പിന്നീട് തീരുമാനിക്കും.

റിട്ടയർമെൻ്റ്, എച്ച്എം പ്രമോഷൻ, ട്രാൻസ്ഫർ തുടങ്ങിയവയുമായി ബന്ധപ്പെട്ട് സ്പാർക്ക്, സമന്വയ എന്നിവയിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അടിയന്തരമായി ഉത്തരവിറക്കും. ലോക്ക്ഡൗൺ കാലത്തെ എച്ച്എം പ്രമോഷൻ, ചാർജ്ജ് കൈമാറൽ, ചാർജ്ജ് എടുക്കൽ തുടങ്ങിയവ സംബന്ധിച്ച നിർദ്ദേശങ്ങൾ വകുപ്പ് തലത്തിൽ ഉണ്ടാകും. പൊതു വിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാൻ, ഡിജിഇ ജീവൻ ബാബു തുടങ്ങിയവർ ഓഡിയോ മീറ്റിങിന് നേതൃത്വം നൽകി.

Tags:    

Similar News