അശരണര്‍ക്കായി പ്രവര്‍ത്തിച്ചതാണ് ഫാ. സ്റ്റാന്‍ സ്വാമി ചെയ്ത തെറ്റെന്ന് ബിനോയ് വിശ്വം എം.പി
ഫാ. സ്റ്റാന്‍ സ്വാമി മാവോവാദിയാണെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്നും അദ്ദേഹത്തിനു പിന്നാലെ ഇനി ആരെന്ന തരത്തിലാണ് രാജ്യത്തെ സ്ഥിതിയെന്നും പാളയം ഇമാം ഡോ.വിപി സുഹൈബ് മൗലവി പറഞ്ഞു.
തിരുവനന്തപുരം: ക്രിസ്തുവിന്റെ പാത പിന്തുടര്‍ന്ന് അശരണര്‍ക്കായി പ്രവര്‍ത്തിച്ചതാണ് ഫാദര്‍ സ്റ്റാന്‍ സ്വാമി ചെയ്ത തെറ്റെന്ന് ബിനോയ് വിശ്വം എം.പി. നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച സ്റ്റാന്‍ സ്വാമിക്ക് ആദരമര്‍പ്പിച്ച് സോഷ്യല്‍ ആക്ടിവിസ്റ്റ് ഫോര്‍ ട്രാന്‍സ്ഫര്‍മേഷന്‍ (എസ്.എ.ടി) പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പരിപാടി ലൂര്‍ദ് ഫൊറാന പള്ളി വികാരിയും സീറോ മലബാര്‍ ചങ്ങനാശ്ശേരി രൂപത വികാരി ജനറലുമായ മോര്‍ളി കൈതപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു.
ഫാ. സ്റ്റാന്‍ സ്വാമി മാവോവാദിയാണെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്നും അദ്ദേഹത്തിനു പിന്നാലെ ഇനി ആരെന്ന തരത്തിലാണ് രാജ്യത്തെ സ്ഥിതിയെന്നും പാളയം ഇമാം ഡോ.വിപി സുഹൈബ് മൗലവി പറഞ്ഞു.
മലങ്കര കത്തോലിക്ക സഭ വികാരി ജനറല്‍ ഫാ. ആറ്റുപുറത്ത് വര്‍ക്കി അനുശോചന പ്രസംഗം നടത്തി. അഡ്വ. ലാലു ജോസഫ് അനുശോചന ഐക്യദാര്‍ഢ്യ പ്രമേയം അവതരിപ്പിച്ചു. ഫാ. സറ്റാന്‍ സ്വാമിയുടെ ജീവ സമര്‍പ്പണത്തെക്കുറിച്ച് കവിത വിശ്വനാഥന്‍ കവിതാ പാരായണം നടത്തി. പാളയം സെന്റ് ജോസഫ് കത്തിഡ്രല്‍ വികാരി ഫാ. നിക്കോളാസ്, ഫാ. ബേബി ചാലില്‍, എസ്എടി കോര്‍ഡിനേറ്റര്‍ ഫാ. സജി എളമ്പുശ്ശേരിയില്‍, ജേറോം പെരേര സംബന്ധിച്ചു.
ഫാ. സ്റ്റാന്‍ സ്വാമിയുടെ ചിത്രത്തില്‍ പുഷ്പാജ്ഞലി നടത്തുകയും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മെഴുകുതിരികള്‍ കത്തിക്കുകയും ചെയ്തു.