കോഴിക്കോട്: രാമനാട്ടുകരയില്‍ യുവ ദമ്പതിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം വാഴയൂര്‍ പുന്നക്കോടന്‍ പള്ളിയാളി എം സുഭാഷ് (41), ഭാര്യ പി വി സജിത(35) എന്നിവരെയാണ് രാമനാട്ടുകരയിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഭാഷിനെ അന്വേഷിച്ച് വീട്ടിലെത്തിയ പിതാവ് രാധാകൃഷ്ണനാണ് വീട്ടില്‍ മൃതദേഹങ്ങള്‍ കണ്ടതെന്ന് പോലിസ് പറഞ്ഞു. രാമനാട്ടുകരയില്‍ ഓട്ടോ ഡ്രൈവറായിരുന്നു സുഭാഷ്. ശ്രേയ, ഹരിദേവ് എന്നിവരാണ് മക്കള്‍.