കുട്ടികളെ പോലും കൊന്നൊടുക്കുന്ന ആര്‍എസ്എസ് വേട്ട അവസാനിപ്പിക്കണം: ബാല സംഘം

Update: 2021-04-15 08:24 GMT

തിരുവനന്തപുരം: ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നത്ത് പതിനഞ്ച് വയസ്സുകാരനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവം കേരളീയ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ബാലസംഘം. എസ്എഫ്‌ഐ പ്രവര്‍ത്തകനായ സഹോദരനോടുള്ള രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണ് പത്താം ക്ലാസ്സ് വിദ്യാര്‍ഥിയായ അഭിമന്യുവിനെ ആര്‍എസ്എസ് ക്രിമിനല്‍ സംഘം മൃഗീയമായി കുത്തിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ പക തീര്‍ക്കാന്‍ കുട്ടികളെപ്പോലും വേട്ടയാടാന്‍ മടിക്കാത്ത സംഘപരിവാര്‍ കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരണം. 17ന് മുഴുവന്‍ ഏരിയാ കേന്ദ്രങ്ങളിലും ബാലസംഘം നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ആര്യാ രാജേന്ദ്രന്‍ വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു.

Tags:    

Similar News