നീതി ലഭിച്ചില്ലെന്ന് ; ആത്മഹത്യാ ഭീഷണിയുമായി് പോലിസ് സ്റ്റേഷന് മുന്നില്‍ വൃദ്ധയും മകളും

അരൂര്‍ ചൂളയല്‍ പത്മാവതിയമ്മയും മകള്‍ ഗിരിജയുമാണ് പനങ്ങാട് പോലിസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ നീതിലഭ്യമാവാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ഭീഷണി മുഴക്കി പോലിസ് സ്റ്റേഷന് മുന്നിലെത്തിയത്. കന്നാസില്‍ മണ്ണെണ്ണയുമായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും പോലിസുദ്യോഗസ്ഥനും നീതി പാലിക്കണമെന്ന പ്ലക്കാര്‍ഡും പിടിച്ച് ഇന്ന് രാവിലെ 11.30 യോടെയായിരുന്നു ഇവര്‍ എത്തിയത്

Update: 2019-05-18 09:02 GMT

കൊച്ചി: പരാതിയില്‍ നീതി ലഭിക്കാത്തതിനെ തുടര്‍ന്ന് പോലിസ് സ്‌റ്റേഷനു മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കി വൃദ്ധയും മകളും.അരൂര്‍ ചൂളയല്‍ പത്മാവതിയമ്മയും മകള്‍ ഗിരിജയുമാണ് പനങ്ങാട് പോലിസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ നീതിലഭ്യമാവാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ഭീഷണി മുഴക്കി പോലിസ് സ്റ്റേഷന് മുന്നിലെത്തിയത്. കന്നാസില്‍ മണ്ണെണ്ണയുമായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും പോലിസുദ്യോഗസ്ഥനും നീതി പാലിക്കണമെന്ന പ്ലക്കാര്‍ഡും പിടിച്ച് ഇന്ന് രാവിലെ 11.30 യോടെയായിരുന്നു ഇവര്‍ എത്തിയത്.

ഈ മാസം ഒന്നിന് പനങ്ങാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറിനും നാലിന് എസ് പിക്കും നല്‍കിയ പരാതിയില്‍ തങ്ങള്‍ക്ക് നീതി ലഭ്യമായില്ല എന്നും ഇത് ചോദ്യം ചെയ്ത തങ്ങള്‍ക്ക് നേരെ പനങ്ങാട് പോലിസ് സ്റ്റേഷനിലെ കോണ്‍സ്റ്റഭില്‍ സുരേഷിന്റെ ഭാഗത്ത് നിന്നുമുണ്ടായ മോശം പെരുമാറ്റവുമാണ് പോലിസ് സ്റ്റേഷന് മുന്നില്‍ ആത്മഹത്യക്കൊരുങ്ങിയെത്തിയതെന്നും അമ്മയും മകളും പറഞ്ഞു. ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ അഡ്വാന്‍സ് തുകയായ 21,000 രൂപ ഉടമ തിരിച്ച് നല്‍കുന്നില്ലെന്നും അത് വാങ്ങിച്ച് തരണമെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ ആദ്യം പനങ്ങാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കിയത്. എന്നാല്‍ അതിന്‍മേല്‍ നടപടിയുണ്ടാകാതിരുന്നത് ചോദിക്കാന്‍ പോലിസ് സ്റ്റേഷനിലെത്തിയപ്പോള്‍ തങ്ങള്‍ക്ക് നേരെ കയ്യേറ്റം നടത്തുകയും പരാതി കീറി കളയുകയും ചെയ്തതായി ഇവര്‍ ആരോപിച്ചു. ഇതിനെ തുടര്‍ന്ന് നാലിന് എസ് പിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതിന്‍ മേലും നടപടിയുണ്ടായില്ലെന്നും ഇവര്‍ പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയതെന്നും ഇവര്‍ പഞ്ഞു. തൃപ്പൂണിത്തുറയില്‍ നടന്ന് ലോട്ടറി വില്‍പന നടത്തി ജീവിക്കുകയാണ് പത്മാവതിയമ്മ.

വീട്ടുടമസ്ഥന് മൂന്ന് മാസത്തെ വാടക ലഭിക്കാനുള്ളതാണ് ഇവര്‍ക്ക് അഡ്വാന്‍സ് തുക മടക്കി നല്‍കാതിരുന്നതെന്ന് വീട്ടുടമ പറഞ്ഞതായി പനങ്ങാട് പോലിസ് പറഞ്ഞു. കൂടാതെ ഇവര്‍ ഇതിന് മുന്‍പ് താമസിച്ച വീട്ടുടമസ്ഥനെതിരേയും പരാതിയുമായി വന്നിട്ടുണ്ടെന്നും അത് ഒത്തുതീര്‍പ്പാക്കിയിരുന്നെന്നും പരാതി പോലിസ് സ്റ്റേഷനില്‍ സൂക്ഷിക്കേണ്ടതാണെന്നും എന്നാല്‍ ഇവര്‍ ബലമായി അത് പിടിച്ചു വലിക്കുകയായിരുന്നെന്നും പനങ്ങാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജയന്‍ പറഞ്ഞു. ഇവര്‍ക്ക് നല്‍കാനുള്ള പണം നല്‍കാന്‍ വീട്ടുടമ സമ്മതിച്ചിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.

Tags:    

Similar News