ഭാര്യയുമായി വഴക്കിട്ട് കായലില്‍ ചാടിയ യുവാവിനെ നാവിക സേന ഉദ്യോഗസ്ഥര്‍ രക്ഷപെടുത്തി
പള്ളുരുത്തി പെരുമ്പടപ്പ് സ്വദേശി മന്‍സൂര്‍ (36) ആണ് തോപ്പുംപടി ഹാര്‍ബര്‍ പാലത്തില്‍ നിന്ന് കായലിലേക്ക് ചാടിയത്. ഗള്‍ഫില്‍ നിന്ന് അവധിക്ക് നാട്ടില്‍ വന്ന ഇയാള്‍ ഉച്ചയോടെ ഭാര്യയുമായി പിണങ്ങി സ്കൂട്ടറെടുത്ത് ഹാര്‍ബര്‍ പാലത്തില്‍ എത്തിയേ ശേഷം് കായലിലേക്ക് ചാടുകയായിരുന്നു
കൊച്ചി: വീട്ടില്‍ നിന്ന് ഭാര്യയുമായി വഴക്കിട്ട് കായലില്‍ കായലില്‍ ചാടിയ യുവാവിന് നാവിക സേന ഉദ്യോഗസ്ഥര്‍ രക്ഷകരായി. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. പള്ളുരുത്തി പെരുമ്പടപ്പ് സ്വദേശി മന്‍സൂര്‍ (36) ആണ് തോപ്പുംപടി ഹാര്‍ബര്‍ പാലത്തില്‍ നിന്ന് കായലിലേക്ക് ചാടിയത്. ഗള്‍ഫില്‍ നിന്ന് അവധിക്ക് നാട്ടില്‍ വന്ന ഇയാള്‍ ഉച്ചയോടെ ഭാര്യയുമായി പിണങ്ങി സ്കൂട്ടറെടുത്ത് ഹാര്‍ബര്‍ പാലത്തില്‍ എത്തിയേ ശേഷം കായലിലേക്ക് ചാടുകയായിരുന്നു.
ഇവിടെ മത്സ്യബന്ധനം നടത്തിയിരുന്നവരുടെ വലയുണ്ടായതിനാല് യുവാവ് അതില്‍ പിടിച്ചു. എന്നാല്‍ അടിയൊഴുക്ക് ശക്തമായതോടെ പിടിച്ച് നില്ക്കാന് കഴിയാതെ വന്നു. ഈ സമയം അത് വഴിയെത്തിയ നാവിക സേന ഉദ്യോഗസ്ഥരായ റിങ്കു, പ്രജാപതി എന്നിവര്‍ ഇത് കണ്ട് കായലിലേക്ക് ചാടുകയും ബോധം പോയ യുവാവിനെ രക്ഷപെടുത്തി സമീപത്തുണ്ടായിരുന്ന വള്ളത്തില്‍ കയറ്റി കരയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി.