വൈദ്യുതി കണക്ഷന്‍ ലഭ്യമായില്ല; ആത്മഹത്യ ഭീഷണിയുമായി വ്യവസായി മരത്തിനു മുകളില്‍
രണ്ട് വര്‍ഷം മുന്‍പാണ് കേച്ചേരി ന്യൂ ഇയര്‍ കുറീസ് എംഡി പ്രസാദ് അങ്കമാലിയില്‍ വിദേശ രാജ്യങ്ങളിലേക്ക് തേയില കയറ്റുമതി ചെയ്യുന്ന ഒരു സ്ഥാപനം തുടങ്ങിയത്. കോടികള്‍ മുടക്കിയാണ് സ്ഥാപനം തുടങ്ങിയത്. എന്നാല്‍ ഇതുവരെയായിട്ടും സ്ഥാപനത്തിന് വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്ന് യുവാവ് പറയുന്നു.
അങ്കമാലി: കെഎസ്ഇബി ഓഫിസിന് മുന്നിലുള്ള മരത്തില്‍ കയറി ആത്മഹത്യ ഭീഷണിയുമായി വ്യവസായി. ന്യു ഇയര്‍ ചിട്ടിക്കമ്പനി ഉടമ എം എം പ്രസാദാണ് മരത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കുന്നത്. എക്‌സ്‌പോര്‍ട്ടിങ് സ്ഥാപനത്തിന് രണ്ട് വര്‍ഷമായി വൈദ്യുതി കണക്ഷന്‍ നല്‍കാത്തതാണ് പ്രതിഷേധത്തിന് കാരണം. സംഭവ സ്ഥലത്ത് പോലിസും ഫയര്‍ഫോഴ്‌സും എത്തിയിട്ടുണ്ട്. യുവാവിനെ താഴെയിറക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. എന്നാല്‍ കലക്ടര്‍ വന്ന് പരിഹാരം കണ്ടാല്‍ മാത്രമേ താഴെ ഇറങ്ങൂ എന്ന കടുത്ത നിലപാടിലാണ് യുവാവ്.
രണ്ട് വര്‍ഷം മുന്‍പാണ് കേച്ചേരി ന്യൂ ഇയര്‍ കുറീസ് എംഡി പ്രസാദ് അങ്കമാലിയില്‍ വിദേശ രാജ്യങ്ങളിലേക്ക് തേയില കയറ്റുമതി ചെയ്യുന്ന ഒരു സ്ഥാപനം തുടങ്ങിയത്. കോടികള്‍ മുടക്കിയാണ് സ്ഥാപനം തുടങ്ങിയത്. എന്നാല്‍ ഇതുവരെയായിട്ടും സ്ഥാപനത്തിന് വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്ന് യുവാവ് പറയുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അങ്കമാലി കറുകുറ്റിയിലുള്ള കെഎസ്ഇബി ഓഫിസിന് മുന്നില്‍ പ്രസാദ് സമരം നടത്തുകയായിരുന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നോ കെഎസ്ഇബിയുടെ ഭാഗത്ത് നിന്നോ അനുകൂല തീരുമാനങ്ങള്‍ ഉണ്ടായില്ല. ഇതേതുടര്‍ന്ന് മാനസികമായി തകര്‍ന്ന യുവാവ് മരത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.