ജി സുകുമാരന്‍ നായരുടെ മകള്‍ ഡോ. സുജാത എംജി വാഴ്‌സിറ്റി സിന്റിക്കേറ്റില്‍ നിന്ന് രാജിവച്ചു

Update: 2021-05-03 12:34 GMT

തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ മകള്‍ ഡോ. സുജാത എംജി വാഴ്‌സിറ്റി സിന്റിക്കേറ്റില്‍ നിന്ന് രാജിവച്ചു. എന്നാല്‍ മകള്‍ക്കായി സര്‍ക്കാരിനേയോ രാഷ്ട്രീയ നേതാക്കളെയോ സമീപിച്ചിട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. വിദ്യാഭ്യാസ വിദഗ്ധ എന്ന നിലയിലാണ് സ്ഥാനം ലഭിച്ചത്. എസ്എന്‍ഡിപി യോഗം നേതാവ് വെള്ളാപ്പള്ളി നടേശന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

സുകുമാരന്‍ നായരുടെ മകള്‍ക്ക് എംജി സര്‍വകലാശാലയില്‍ ജോലി കൊടുത്തത് ആരാണ്. വഞ്ചനയാണ് സുകുമാരന്‍ നായര്‍ കാട്ടിയതെന്നും എസ്എന്‍ഡിപി യോഗം നേതാവ് വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. എന്‍എസ്എസിന് ഇനി പ്രസക്തിയില്ല. 'ചങ്ങനാശ്ശേരി തമ്പുരാന്‍' എന്ന് വിളിച്ചും വെള്ളാപ്പള്ളി സുകുമാരന്‍ നായരെ പരിഹസിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് സുകുമാരന്‍ നായരുടെ മകള്‍ എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ നിന്ന് രാജിവച്ചത്.

Tags:    

Similar News