മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താനുള്ള സര്‍വ്വേ സ്റ്റേ ചെയ്യണമെന്ന് എന്‍എസ്എസ് ; ഹൈക്കോടതിയില്‍ ഹരജി
സാമ്പിള്‍ സര്‍വ്വേ നടത്തുന്ന രീതി അശാസ്ത്രീയമാണ്.വളരെ കുറഞ്ഞ വിവരശേഖരമാണ് നടക്കുന്നത്.കുറച്ചു കുടുംബങ്ങളെ മാത്രമാണ് സാമ്പിള്‍ സര്‍വ്വേയില്‍ ഉള്‍പ്പെടുത്തുന്നത്
കൊച്ചി: മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്തുന്നതിനുള്ള സര്‍വ്വേ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍എസ്എസ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സാമ്പിള്‍ സര്‍വ്വേ സ്റ്റേ ചെയ്യണം.
സാമ്പിള്‍ സര്‍വ്വേ നടത്തുന്ന രീതി അശാസ്ത്രീയമാണ്.വളരെ കുറഞ്ഞ വിവരശേഖരമാണ് നടക്കുന്നത്.കുറച്ചു കുടുംബങ്ങളെ മാത്രമാണ് സാമ്പിള്‍ സര്‍വ്വേയില്‍ ഉള്‍പ്പെടുത്തുന്നത്.ഇത് ശരിയായ ചിത്രം ലഭ്യമാകില്ലെന്നും ഹരജിയില്‍ പറയുന്നു.ഈ സഹാചര്യത്തില്‍ സര്‍വ്വേ നടപടിക്രമങ്ങള്‍ ഹൈക്കോടതി ഇടപെട്ട് നിര്‍ത്തിവെയ്പ്പിക്കണമെന്നും ഹരജിയില്‍ പറയുന്നു.