ഞായറാഴ്ച നിയന്ത്രണം ക്രൈസ്തവരുടെ ആരാധനാ ആവകാശങ്ങളെ ഹനിക്കുന്നു: കെസിബിസി
കൊവിഡിന്റെ ഭാഗമായി ആരാധനാലയങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുന:പരിശോധിക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു.
കൊച്ചി: ആരാധനകള്‍ക്ക് മാത്രമുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്കെതിരേ പ്രതിഷേധവുമായി കെസിബിസി. കൊവിഡിന്റെ ഭാഗമായി ആരാധനാലയങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുന:പരിശോധിക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നിയന്ത്രണം യുക്തിസഹമല്ലെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
ഞായറാഴ്ച നിയന്ത്രണം ക്രൈസ്തവരുടെ ആരാധനാ ആവകാശങ്ങളെ ഹനിക്കുന്നതാണെന്നും കെസിബിസി ചൂണ്ടിക്കാട്ടി.